ETV Bharat / state

മദ്യ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 65 ലക്ഷം തട്ടിയ സംഭവം; പ്രതികളുടെ കൊയിലാണ്ടി ബന്ധം അന്വേഷിച്ച് പൊലീസ്

ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ മലയാളികളായ സുബീഷ് പി വാസു, ശിൽപ ബാബു എന്നിവരാണ് കഴിഞ്ഞ ദിവസം കർണാടക പൊലീസിന്‍റെ പിടിയിലായത്.

സാമ്പത്തിക തട്ടിപ്പ്  സുബീഷ് പി വാസു  ശിൽപ ബാബു  65 ലക്ഷം രൂപ തട്ടിയ കേസിൽ മലയാളികൾ പിടിയിൽ  ബെംഗളൂരു പൊലീസ്  liquor business scam  Money Scam  bengaluru liquor business scam case  two keralite arrested in bengaluru
സാമ്പത്തിക തട്ടിപ്പ്
author img

By

Published : Aug 16, 2023, 12:28 PM IST

Updated : Aug 16, 2023, 3:02 PM IST

കോഴിക്കോട് : ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മലയാളികളുടെ കൊയിലാണ്ടി ബന്ധം അന്വേഷിച്ച് പൊലീസ്. ബെംഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരാണ് കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമ തൃശൂർ സ്വദേശി സുബീഷ് പി വാസു, കർണാടക ബിലേക്കഹള്ളി സ്വദേശി ശിൽപ ബാബു എന്നിവരാണ് തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

മദ്യ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് ഹൈദരാബാദിലെ വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്‌തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കൊയിലാണ്ടി മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ച ഇവർ വലിയ തുക സംഭാവന നൽകി ബന്ധങ്ങൾ സ്ഥാപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.

സ്വകാര്യ സുരക്ഷ സേനയുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്ര ദർശനം. രണ്ട് മാസം മുമ്പ് പല തവണ സുബീഷും ശിൽപയും കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ പ്രമുഖ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഇവർ ബന്ധങ്ങൾ സ്ഥാപിച്ചത് എന്നാണ് വിവരം. ബെംഗളൂരുവിൽ ഒന്നിലധികം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇവർ നേരത്തെ നടത്തിയ തട്ടിപ്പുകളെല്ലാം അതത് പ്രദേശങ്ങളിൽ ബന്ധങ്ങൾ സ്ഥാപിച്ചതിന് പിന്നാലെയാണെന്നും വ്യക്തമായിട്ടുണ്ട്.

65 ലക്ഷത്തിന്‍റെ തട്ടിപ്പ് : കഴിഞ്ഞ ദിവസമാണ് സുബീഷ്‌ പി വാസുവും, ശിൽപ ബാബുവും കേരളത്തിൽ നിന്ന് പൊലീസിന്‍റെ പിടിയിലാകുന്നത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും ബെംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരും ബെംഗളൂരുവിലെ മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം.

മദ്യം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന ബിസിനസാണ് ഹൈദരാബാദിലെ വ്യാപാരിയായ കെ.ആർ കമലേഷിന് മുന്നിൽ ഇവർ അവതരിപ്പിച്ചത്. ഇതിലൂടെ വൻ ലാഭമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. തുടർന്ന് കഴിഞ്ഞ വർഷം ഇവരുടെ വ്യാജ കമ്പനിയിലേക്ക് കമലേഷ് 65 ലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു. എന്നാൽ പണം നൽകി ഒരു വർഷത്തോളം കഴിഞ്ഞിട്ടും ഇവർ വ്യാപാരം തുടങ്ങിയില്ല. ഇതോടെ കമലേഷ് പണം തിരികെ ആവശ്യപ്പെട്ടു.

എന്നാൽ സുബീഷും, ശിൽപയും പണം തിരികെ നൽകാൻ തയ്യാറായില്ല. ഇതോടെയാണ് വ്യവസായി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം ഇവർക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ മറ്റ് കേസുകൾ നിലവിലുള്ളതായാണ് വിവരം.

Last Updated : Aug 16, 2023, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.