ETV Bharat / state

'ആവിക്കലില്‍ പിടിയിലായത് അര്‍ബന്‍ മാവോയിസ്‌റ്റുകളും തീവ്രവാദികളും': പി മോഹനന്‍

കോഴിക്കോട് കോർപ്പറേഷന്‍റെ ആവിക്കല്‍ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ലാന്‍റിനെതിരായ സമരത്തെ പിന്തുണച്ച് എത്തിയെന്ന് ആരോപിച്ച് ചൊവ്വാഴ്‌ച മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് സി.പി.എം നേതാവ് പി മോഹനന്‍റെ ആരോപണം

kozhikode Avikkal sewage treatment plant protest
'ആവിക്കലില്‍ പിടിയിലായത് അര്‍ബന്‍ മാവോയിസ്‌റ്റുകള്‍'; ആരോപണവുമായി പി മോഹനന്‍
author img

By

Published : Jul 20, 2022, 5:46 PM IST

കോഴിക്കോട്: ആവിക്കല്‍ പ്ലാന്‍റ് സമരത്തെ പിന്തുണച്ചതിന് അറസ്റ്റിലാവര്‍ അര്‍ബന്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമെന്ന് കോഴിക്കോട് സി.പി.എം ജില്ല സെക്രട്ടറി പി മോഹനന്‍. യു.എ.പി.എ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള രാജ്യദ്രോഹികളുടെ പിന്തുണയോടെയാണ് മാലിന്യ പ്ലാന്‍റിനെതിരായ സമരം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആവിക്കല്‍ പ്ലാന്‍റ് സമരത്തെ പിന്തുണച്ചതിന് അറസ്റ്റിലാവര്‍ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന് പി മോഹനന്‍

കോർപ്പറേഷൻ മലിനജല സംസ്‌കരണ പ്ലാന്‍റിനെതിരെ സമരം നടക്കുന്ന ആവിക്കൽ തോടിൽ ചൊവ്വാഴ്‌ചയാണ് (ജൂലൈ 19) മൂന്നുപേർ പിടിയിലായത്. സമരത്തെ പിന്തുണച്ചെത്തി എന്നാണ് ഇവര്‍ക്കെതിരായി പൊലീസ് ആരോപണമുന്നയിച്ചത്. ഈ വിഷയത്തില്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.എം ജില്ല നേതാവ്.

'സി.പി.ഐ മാവോയിസ്റ്റുകള്‍ ഇസ്‌ലാമിസ്റ്റ് ലൈനില്‍': മാവോയിസ്റ്റുകൾ നടത്തുന്ന സമരത്തെയാണോ ഉത്തരവാദിത്വപ്പെട്ടവർ പിന്തുണക്കുന്നത്. സി.പി.ഐ മാവോയിസ്റ്റ്, ഇസ്‌ലാമിസ്റ്റ് ലൈനിലേക്ക് മാറുകയാണെന്ന് മാവോയിസ്റ്റ് നേതാവ് ഗണപതി തന്നെ പറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്‌ച പിടികൂടിയവരിൽ നിന്ന് വികസന പ്രവർത്തനങ്ങൾക്കെതിരായ ലഘുലേഖ പിടിച്ചെടുത്തിട്ടുണ്ട്.

ഈ സമരത്തിൽ ഇനി എന്താണ് നിലപാടെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. മുസ്‌ലിം തീവ്രവാദ നിലപാട് സ്വീകരിക്കുന്ന സംഘടനകളുമായാണ് മാവോയിസ്റ്റുകൾ ബന്ധം സ്ഥാപിക്കുന്നത്. ഇന്ത്യയിൽ ഇസ്‌ലാമിക വിപ്ലവത്തിലാണ് പ്രതീക്ഷയെന്ന് ഗണപതി ബി.ബി.സിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞുവെന്നും പി മോഹനന്‍ ആരോപിച്ചു.

READ MORE| ആവിക്കല്‍ പ്ലാന്‍റ് സമരത്തെ പിന്തുണച്ച് എത്തിയെന്ന് ആരോപണം; മൂന്ന് പേർ അറസ്റ്റിൽ

സി.പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരാണ് ചൊവ്വാഴ്‌ച പിടിയിലായത്. പുരോഗമന യുവജന പ്രസ്ഥാനം പ്രവർത്തകരാണ് മൂന്നുപേരും. സംശയാസ്‌പദമായ സാഹചര്യത്തില്‍ ആയതിനാൽ കരുതൽ അറസ്‌റ്റാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചിരുന്നു. വെള്ളയിൽ പൊലീസാണ് ചൊവ്വാഴ്‌ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.