കോഴിക്കോട്: വിഭജന ദിനമായി ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 14ന് രാത്രി തന്നെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് കാരശേരി പ്രിയദർശിനി സ്റ്റഡി സെൻ്റർ. 'ഫ്രീഡം അറ്റ് മിഡ് നൈറ്റ്' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിയദർശിനി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാത്രി ഏഴ് മണിക്ക് ആരംഭിച്ച പരിപാടികൾ 12 മണി വരെ നീണ്ടു. സാധാരണ നിലയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15ന് രാവിലെ മുതൽ കാണുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന രാജ്യത്തെ ജനങ്ങൾക്ക് പുതിയ അനുഭവം കൂടിയായിരുന്നു ആഘോഷ പരിപാടികൾ.
വിഭജന ദിനമായി ആചരിക്കണമെന്ന് പ്രധാന മന്ത്രി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത് പണ്ട് ബ്രിട്ടീഷുകാർ ചെയ്തതുപോലെ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ കെപിസിസി സെക്രട്ടറി എൻ.കെ. അബ്‌ദുറഹിമാൻ പറഞ്ഞു.
വി.എൻ ജംനാസ് അധ്യക്ഷത വഹിച്ച പരിപാടി രാജ്യം സ്വാതന്ത്ര്യം നേടിയ അർധരാത്രി വെ നീണ്ടു. തുടർന്ന് 15ന് രാവിലെ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യദിനാഘോഷം അവസാനിപ്പിച്ചത്.
ALSO READ: ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി