ETV Bharat / state

കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം - കോഴിക്കോട് കൊടിയത്തൂര്‍

കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റും മുസ്‌ലിം ലീഗ് നേതാവുമായ എൻ കെ അഷ്റഫിന്‍റെ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. കാറിന്‍റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ബുള്ളറ്റ് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു

Attack on vehicles Kozhikode Kodiyathur  Attack on Muslim League leaders vehicles Kozhikode  Attack  Kozhikode Attack  Kozhikode Kodiyathur  Kozhikode  Kodiyathur  കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം  കോഴിക്കോട്  വാഹനങ്ങള്‍ക്ക് നേരെ ആക്രമണം  കോഴിക്കോട് കൊടിയത്തൂര്‍  കൊടിയത്തൂര്‍
കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം
author img

By

Published : Aug 17, 2022, 9:29 AM IST

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ എൻ കെ അഷ്റഫിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. വീടിന്‍റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. തൊട്ടടുത്തുണ്ടായിരുന്ന ബുള്ളറ്റ് കത്തിക്കാനും ശ്രമം നടന്നു.

മണ്ണെണ്ണയില്‍ മുക്കിയ പ്ലാസ്റ്റിക് കയറില്‍ തീ കൊളുത്തി ബുള്ളറ്റിന്‍റെ സീറ്റിലേക്കിട്ട് അക്രമി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. ശബ്‌ദം കേട്ട് അഷ്‌റഫ് പുത്തിറങ്ങിയെങ്ങിലും അക്രമി രക്ഷപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗ് നേതാവിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം

വീടിന്‍റെ മുന്‍വശത്തെ ബള്‍ബ് ഊരി മാറ്റിയായിരുന്നു ആക്രമണം. ബൈക്കിനുമേല്‍ ആളിപ്പടര്‍ന്ന തീ പെട്ടെന്ന് അണച്ചതിനാല്‍ അപകടം ഒഴിവായെന്ന് അഷ്‌റഫ് പറഞ്ഞു. പോർച്ചിന് ചുറ്റും കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിലും മണ്ണണ്ണ ഒഴിച്ചിരുന്നു.

പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായും ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കെ വി അബ്‌ദുറഹിമാൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.