ETV Bharat / state

കോഴിക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം - സിപിഎം പ്രവർത്തകന്‍ വീട് ആക്രമണം

രാഷ്‌ട്രീയ സംഘർഷങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പേരാമ്പ്ര പൊലീസ് അന്വേഷിക്കുകയാണ്

Attack on CPM activist house in Kozhikode  Attack on CPM activist  Kozhikode CPM  കോഴിക്കോട് സിപിഎം  സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം  കോഴിക്കോട് ആക്രമണം  പേരാമ്പ്ര പൊലീസ്
കോഴിക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം
author img

By

Published : Sep 10, 2022, 12:33 PM IST

കോഴിക്കോട്: സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും ശ്രമം നടന്നു.

വീട്ടുകാരാണ് കാറിൽ പടർന്ന തീയണച്ചത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങൾക്ക് മുമ്പ് നിരവധി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയാണോ ഈ ആക്രമണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.