ETV Bharat / state

കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ച നിർണായകമെന്ന് ഗതാഗത മന്ത്രി - antony raju about KSRTC salary crisis talk

സെപ്‌റ്റംബര്‍ മൂന്നിനാണ് കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച. കെഎസ്‌ആര്‍ടിസി സിംഗിൾ ഡ്യൂട്ടി സംവിധാനത്തിലടക്കം ചർച്ച ചെയ്‌ത് പരിഹാരം കാണുമെന്നും മന്ത്രി ആന്‍റണി രാജു

കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി  ഗതാഗത മന്ത്രി  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ച  KSRTC salary crisis  antony raju about KSRTC salary crisis talk  കെഎസ്‌ആര്‍ടിസി സിംഗിൾ ഡ്യുട്ടി
കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ച നിർണായകമെന്ന് ഗതാഗത മന്ത്രി
author img

By

Published : Sep 3, 2022, 2:09 PM IST

Updated : Sep 3, 2022, 3:02 PM IST

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി നടത്തുന്ന ചർച്ച നിർണായകമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. തിങ്കളാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 3) ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുക. മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയെക്കുറിച്ച് ഗതാഗത മന്ത്രി

സിംഗിൾ ഡ്യൂട്ടി സംവിധാനമാണ് സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ, ഇക്കാര്യത്തിലടക്കം ചർച്ച ചെയ്‌ത് പരിഹാരം കാണാനാണ് ശ്രമം. ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങിയിട്ടുണ്ട്. പിന്നെ, ആവശ്യമുള്ളവർക്ക് ത്രിവേണി, സപ്ലൈകോ വഴി ഓണത്തിന് ആവശ്യമായ സാധനങ്ങൾ കൂപ്പൺ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Last Updated : Sep 3, 2022, 3:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.