കോഴിക്കോട് : മെഡിക്കൽ കോളജിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാർഡിന് പുറകിലായി ഓവുചാലിലാണ് അഴുകിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്.
തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാധാരണയായി ആരും പോകാത്ത ഭാഗമാണിത്.
Also read: ഫോണ്‍ ഉപയോഗത്തെ ചൊല്ലി തര്‍ക്കം ; ടിക്ടോക്ക് താരത്തിന്‍റെ ഭർത്താവ് ജീവനൊടുക്കി
വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കുന്ന വ്യക്തി അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.