ETV Bharat / state

തിങ്കള്‍ മുതല്‍ കണ്ടയ്ന്‍മെന്‍റ് സോണുകളിലടക്കം മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

author img

By

Published : Sep 4, 2021, 10:51 AM IST

വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ്​ ടി. നസറുദ്ദീൻ

All shops including the Containment Zones will be open from Monday  Kerala Vyapari Vyavasayi Ekopana Samithi  കണ്ടയ്ന്‍മെന്‍റ് സോണുകളിലടക്കം മുഴുവന്‍ കടകളും തുറക്കും  വ്യാപാരി വ്യവസായി ഏകോപന സമിതി  Containment Zones
'തിങ്കളാഴ്‌ച മുതല്‍ കണ്ടയ്ന്‍മെന്‍റ് സോണുകളിലടക്കം മുഴുവന്‍ കടകളും തുറക്കും': വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട് : തിങ്കളാഴ്‌ച മുതല്‍ കണ്ടയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി( കെ.വി.വി.ഇ.എസ് ) സംസ്ഥാന പ്രസിഡന്‍റ്​ ടി. നസറുദ്ദീൻ. കലക്‌ടര്‍മാര്‍ തോന്നിയതുപോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് അംഗീകരിച്ച് മുന്നോട്ടുപോകാനാവില്ല. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: ദിവസം 40 കി.മീ, പിന്നിടാനുള്ളത് 3800 കി.മീ ; അബ്ബാസലിയും ഷഹനയും കാൽനടയായി കശ്‌മീരിലേക്ക്

ജൂലൈ 26ന് കോഴിക്കോട്​ മിഠായിത്തെരുവിൽ വ്യാപാരികള്‍ സംഘടിപ്പിച്ച സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട്,​ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ മറ്റെല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്​തു. ഓഗസ്​റ്റ്​ അഞ്ച് മുതലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.