കോഴിക്കോട്: ദേശീയപാതയില്‍ കൈനാട്ടി ജങ്ഷനു സമീപം പെട്രോള്‍ ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് അപകടം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് നിയന്ത്രണംവിട്ട് ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇതോടെ ടാങ്കറില്‍ നിന്ന് ഇന്ധന ചോര്‍ച്ച ഉണ്ടായി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു. വാഹനത്തിന്‍റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.