കോഴിക്കോട്: കരിങ്ങാട് മലയിൽ എക്സൈസ് റെയ്‌ഡിൽ 1000 ലിറ്റർ വാഷ് പിടികൂടി. തൊട്ടിൽ പാലം കരിങ്ങാട് ഉറി തൂക്കി മലയിലാണ് എക്സൈസ് സംഘം റെയ്‌ഡ് നടത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി.പി ഷാജിയുടെ നേതൃത്വത്തിൽ പരിശോധന നടന്നപ്പോഴാണ് പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച് വെച്ച 1000 ലിറ്റർ വാഷ് കണ്ടെത്തിയത്. നേരത്തെയും കരിങ്ങാട് മേഖലയിൽ നിന്ന് വാഷ് ശേഖരം കണ്ടെത്തിയിരുന്നു. സി.പി.ചന്ദ്രൻ, പി.പി. ജയരാജ്, സിവിൽ എക്സൈസ് ഓഫീസർ അനൂപ് മയങ്ങിയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ വാഷ് ശേഖരം അധികൃതർ നശിപ്പിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പ്രിവന്‍റീവ് ഓഫീസർ അറിയിച്ചു.
കരിങ്ങാട് മലയിൽ നിന്ന് 1000 ലിറ്റർ വാഷ് പിടികൂടി - 1000-liter wash seized
പിടികൂടിയ വാഷ് ശേഖരം അധികൃതർ നശിപ്പിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി