ETV Bharat / state

കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കോഴിക്കോട് കൊവിഡ് കണക്ക്

വിദേശത്ത് നിന്ന് എത്തിയ നാല് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല.

941 new covid case  covid case in Kozhikode  Kozhikode covid news  കോഴിക്കോട് ജില്ലയില്‍ ഇന്ന് പേര്‍ക്ക് കൊവിഡ്  കോഴിക്കോട് കൊവിഡ് കണക്ക്  കോഴിക്കോട് കൊവിഡ് വാര്‍ത്ത
കോഴിക്കോട് ജില്ലയില്‍ ഇന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 3, 2020, 7:32 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 941 പേര്‍ കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 278 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ നാല് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 893 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 417 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8878 ആയി. 19 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. സമ്പര്‍ക്കം വഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷനിനലാണ്. 417 പേര്‍ക്കാണ് രോഗം കോർപ്പറേഷനില്‍ രോഗം സ്ഥിരീകരിച്ചത്.
പുതുതായി വന്ന 1263 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27290 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 1,05,768 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 480 പേര്‍ ഉള്‍പ്പെടെ 3421 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 436 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 8056 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 3,82,685 സാംപിളുകള്‍ അയച്ചതില്‍ 3,79,311 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 3,58,281എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3374 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ഇന്ന് വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 4432 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 500 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌ കെയര്‍ സെന്‍ററുകളിലും, 3861 പേര്‍ വീടുകളിലും, 71 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 40365 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.