ETV Bharat / state

കർക്കടകമാസവും പത്തിലകളും - പത്തിലകൾ

കർക്കടകമാസത്തിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക്  ഏറ്റവും ഔഷധപരമായ ഒന്നാണ് പത്തില.

കർക്കടകമാസവും പത്തിലകളും
author img

By

Published : Jul 20, 2019, 8:03 AM IST

Updated : Jul 20, 2019, 10:15 AM IST

കോഴിക്കോട്: ചീര, താള്, തകര, തഴുതാമ, ചേന, മത്തനില, കുമ്പളയില, പയറില, നെയ്യുണ്ണി, കഞ്ഞി തൂവ എന്നിവയാണ് പത്തിലയായി പരിഗണിക്കുന്നത്. കർക്കടത്തിൽ പത്തില കഴിക്കുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദമാണ് എന്നാണ് കേരളീയ വിശ്വാസം. മറ്റ് ചെടികളുടെ വിഷാംശം കർക്കടകത്തിൽ നീങ്ങുന്നുവെങ്കിലും മുരിങ്ങയിലയിൽ വിഷാംശമുള്ള സമയമായതിനാൽ മുരിങ്ങയിലയെ കർക്കടകമാസത്തിൽ നിന്ന് ഒഴിവാക്കി നിർത്തുകയാണ് പതിവ്. കർക്കടകമാസത്തിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഏറ്റവും ഔഷധപരമായ ഒന്നാണ് പത്തില തോരന്‍.

കര്‍ക്കടക മാസത്തില്‍ ആരോഗ്യപ്രദമായ പത്തിലകള്‍

കർക്കടകത്തിൽ കഴിക്കേണ്ട പത്തിലകളുടെ പ്രദർശനവും വിൽപ്പനയും കോഴിക്കോട്ടെ ചെറൂട്ടി റോഡ് ഗാന്ധി ഗൃഹത്തിൽ ആരംഭിച്ചു. കർക്കിടകത്തിൽ പത്തില കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രദർശനവും വില്‍പ്പനയും തുടങ്ങിയിരിക്കുന്നത്. തുമ്പ, തുളസി, മുക്കുറ്റി എന്നിവയും പ്രദര്‍ശനത്തിനുണ്ട്. ഔഷധ സസ്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ജില്ലാ സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയും ഗാന്ധി പീസ് ഫൗണ്ടേഷനും ചേർന്നാണ് പ്രദർശനവും വിൽപ്പനയും നടത്തുന്നത്.

Intro:കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലകളുടെ പ്രദർശനവും വിൽപ്പനയും കോഴിക്കോട്ടെ ചെറൂട്ടി റോഡ് ഗാന്ധി ഗൃഹത്തിൽ ആരംഭിച്ചു. കർക്കിടകത്തിൽ പത്തില കഴിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെതിൻ്റെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രദർശനവും വില്പനയും തുടങ്ങിയിരിക്കുന്നത്.

Body:ചീര, താള്, തകര, തഴുതാമ, ചേന, മത്തനില, കുമ്പളയില, പയറില, നെയ്യുണ്ണി, കഞ്ഞി തൂവ എന്നിവയാണ് പത്തിലയായി പരിഗണിക്കുന്നത്. കർക്കടത്തിൽ പത്തില കഴിക്കുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദമാണ് എന്നാണ് കേരളീയ വിശ്വാസം. മുരിങ്ങ ഇലയെ കർക്കടകമാസത്തിൽ നിന്ന് ഒഴിവാക്കി നിർത്തുകയാണ് പതിവ്. എന്തെന്നാൽ മറ്റ് ചെടികളുടെ വിഷാംശം കർക്കടകത്തിൽ നീങ്ങുന്നുവെങ്കിലും മുരിങ്ങയിലയിൽ വിഷാംശമുള്ള സമയമാണ് . കർക്കടകമാസത്തിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക്ഏറ്റവും ഔഷധപരമായ ഒന്നാണ് 10 ഇല.

byte

പുഴവക്കിൽ ദാസ്

(വിൽപ്പനക്കാരൻ)

പ്രകൃതിയിലെ ഔഷധ വിലയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയും ഗാന്ധി പീസ് ഫൗണ്ടേഷൻ ചേർന്നാണ് പ്രദർശനവും വിൽപ്പനയും നടത്തുന്നത്.

Conclusion:.
Last Updated : Jul 20, 2019, 10:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.