ETV Bharat / state

കെ.എസ് ശബരിനാഥന്‍റെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - വിമാനത്തിലെ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിലാണ് മുന്‍ എം.എല്‍.എ കെ.എസ്‌ ശബരിനാഥനെ ചൊവ്വാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്തത്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു  ശബരിനാഥന്‍റെ അറസ്റ്റ്  മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം  youth congress protest  Youth Congress protests by burning effigy of Chief Minister  വിമാനത്തിലെ പ്രതിഷേധം  മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്
author img

By

Published : Jul 19, 2022, 9:00 PM IST

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധ കേസില്‍ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം ബേക്കർ ജംഗ്ഷൻ ചുറ്റി തിരികെ ഗാന്ധി സ്ക്വയറിൽ എത്തിയ ശേഷമാണ് കോലം കത്തിച്ചത്. കെ.പി.സി.സി നിർവാഹസമിതി അംഗം ജെജി പാലക്കലോടി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ടോം കോര, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അരുൺ മർക്കോസ്, വിവേക്, ഡാനി രാജു, റാഷ്മോൻ തുടങ്ങിയവർ പങ്കെടുത്തു.

also read: ശബരിനാഥന്‍റെ അറസ്റ്റ്: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍; നടപടി വ്യാജരേഖ ചമച്ചെന്ന് ആരോപണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.