ETV Bharat / state

തടിമുറിച്ച സംഭവം; ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനെ പുറത്താക്കാന്‍ നീക്കം - eerattupetta municipal-chairman

പരാതിയെ തുടര്‍ന്ന് നിര്‍ദേശം ലഭിച്ചത് മൂലമാണ് തേക്കുമരങ്ങള്‍ മുറിച്ചതെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോള്‍ ആരോടും ആലോചിക്കാതെ മുറിച്ചുവെന്നാണ് എതിര്‍ഭാഗത്തിന്‍റെ ആരോപണം.

ഈരാറ്റുപേട്ട നഗരസഭാ
author img

By

Published : Aug 13, 2019, 3:13 AM IST

Updated : Aug 13, 2019, 4:54 AM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഏറ്റെടുത്ത ഭൂമിയിലെ തേക്കുമരങ്ങള്‍ മുറിച്ച സംഭവം കൂടുതല്‍ വിവാദമാകുന്നു. പരാതിയെ തുടര്‍ന്ന് നിര്‍ദേശം ലഭിച്ചത് മൂലമാണ് മുറിച്ചതെന്ന് ഒരുവിഭാഗം പറയുമ്പോള്‍, ആരോടും ആലോചിക്കാതെ മുറിച്ചുവെന്നാണ് എതിര്‍ഭാഗത്തിന്‍റെ ആരോപണം. വൈസ് ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയത് തന്നോട് ആലോചിക്കാതെയാണെന്ന് ചെയര്‍മാന്‍ വി കെ കബീര്‍ ആരോപിച്ചു. ഇതിനിടെ, ചെയര്‍മാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാന്‍ യുഡിഎഫും നീക്കം തുടങ്ങി.

തടികടത്തിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ നടപടി വൈകിയതോടെ യുഡിഎഫ് നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വീണ്ടും പരാതി നല്‍കുകയും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, മരങ്ങള്‍ അപകട ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആര്‍ഡിഒ നിര്‍ദേശപ്രകാരമാണ് മരം മുറിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൗണ്‍സിലില്‍ ഇത് ചര്‍ച്ച ചെയ്തില്ലെന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. വെട്ടിയിട്ട തടി അവിടെ ഉണ്ട്. അതേസമയം, രണ്ട് തടികള്‍ കൊണ്ടൂര്‍ ഭാഗത്ത് വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ട ചെയര്‍മാനെ പുറത്താക്കാന്‍ യുഡിഎഫ് നീക്കം ശക്തം

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടാണ് മരം മുറിച്ചതെന്ന് കമ്മറ്റി ചെയര്‍മാന്‍ പി എച്ച് ഹസീബ് പറഞ്ഞു. 30 ലക്ഷം രൂപയുടെ തടിയെന്ന് പറയുന്നത് വ്യാജമാണ്. കുറച്ച് തടികള്‍ വെട്ടിയിടത്ത് തന്നെയുണ്ടെന്നും സ്ഥലം കുറവായതിനാലാണ് ചില തടികള്‍ കൊണ്ടൂരിലേയ്ക്ക് മാറ്റിയതെന്നും ഹസീബ് പറഞ്ഞു. എംഎല്‍എയുമായുള്ള ബന്ധം മൂലമാണ് കബീറിനെ പുറത്താക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതെന്നും ഹസീബ് ആരോപിച്ചു.

അതിനിടെ, അവിശ്വാസ നോട്ടീസ് തയാറാക്കി യുഡിഎഫ് മുന്നോട്ടുപോവുകയാണ്. 28 അംഗ കൗണ്‍സിലില്‍ 12 പേര്‍ അവിശ്വാസത്തില്‍ ഒപ്പിട്ടിട്ടുണ്ട്. നഗരസഭാ ഭരണത്തില്‍ അതൃപ്തിയുള്ളവരുടെ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിച്ചാണ് യുഡിഎഫിന്‍റെ നീക്കം.

Intro:Body:ഈരാറ്റുപേട്ട നഗരസഭയില്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്നിരുന്ന തേക്കുമരങ്ങള്‍ മുറിച്ച സംഭവം കൂടുതല്‍ വിവാദമാകുന്നു. പരാതിയെ തുടര്‍ന്ന് നിര്‍ദേശം ലഭിച്ചതുമൂലമാണ് മുറിച്ചതെന്ന് ഒരുവിഭാഗം പറയുമ്പോള്‍, ആരോടും ആലോചിക്കാതെ മുറിച്ചുവെന്നാണ് എതിര്‍ഭാഗത്തിന്റെ ആരോപണം. വൈസ് ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയത് തന്നോട് ആലോചിക്കാതെയാണെന്ന് ചെയര്‍മാനും ആരോപിച്ചു. ഇതിനിടെ, ചെയര്‍മാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാന്‍ യുഡിഎഫും നീക്കം തുടങ്ങി.

തടികടത്തിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ നടപടി വൈകിയതോടെ യുഡിഎഫ് നേതൃത്വത്തില്‍ ഇന്ന് പോലീസ് സ്‌റ്റേഷന്‍ ഉപരോധസമരം നടത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വീണ്ടും പരാതി നല്‍കുകയും ഈ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, മരങ്ങള്‍ അപകടഭീഷണിയാണെന്ന് കാട്ടി നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആര്‍ഡിഒ നിര്‍ദേശപ്രകാരമാണ് മരം മുറിച്ചതെന്ന് ചെയര്‍മാന്‍ വി.കെ കബീര്‍ പറഞ്ഞു. കൗണ്‍സിലില്‍ ഇത് ചര്‍ച്ച ചെയ്തില്ലെന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. വെട്ടിയിട്ട തടി അവിടെ ഉണ്ട്. അതേസമയം, രണ്ട് തടികള്‍ കൊണ്ടൂര്‍ ഭാഗത്ത് വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടാണ് മരം മുറിച്ചതെന്ന് കമ്മറ്റി ചെയര്‍മാന്‍ പി.എച്ച് ഹസീബ് പറഞ്ഞു. 30 ലക്ഷം രൂപയുടെ തടിയെന്ന് പറയുന്നത് വ്യാജമാണ്. കുറച്ച് തടികള്‍ വെട്ടിയിടത്ത് തന്നെയുണ്ടെന്നും സ്ഥലം കുറവായതിനാലാണ് ചില തടികള്‍ കൊണ്ടൂരിലേയ്ക്ക് മാറ്റിയതെന്നും ഹസീപ് പറഞ്ഞു. എംഎല്‍എയുമായുള്ള ബന്ധം മൂലമാണ് കബീറിനെ പുറത്താക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതെന്നും ഹസീബ് ആരോപിച്ചു.

അതിനിടെ, അവിശ്വാസനോട്ടീസ് തയാറാക്കി യുഡിഎഫ് മുന്നോട്ടുപോവുകയാണ്. 28 അംഗ കൗണ്‍സിലില്‍ 12 പേര്‍ അവിശ്വാസത്തില്‍ ഒപ്പിട്ടിട്ടുണ്ട്. നഗരസഭാ ഭരണത്തില്‍ അതൃപ്തിയുള്ളവരുടെ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിച്ചാണ് യുഡിഎഫിന്റെ നീക്കം.Conclusion:
Last Updated : Aug 13, 2019, 4:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.