ETV Bharat / state

കോട്ടയം കോരുത്തോട്ടിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു - wild elephant entry

പാട്ട കൊട്ടി ശബ്ദങ്ങള്‍ ഉണ്ടാക്കിയാണ് വനപാലകരും നാട്ടുകാരും ആനക്കൂട്ടത്തെ തിരിച്ചയക്കുന്നത്. രാത്രി കാലങ്ങളിൽ വനാതിർത്തിയില്‍ കാവലിരിക്കുകയാണ് നാട്ടുകാര്‍.

കോട്ടയം
author img

By

Published : Nov 5, 2019, 12:56 PM IST

കോട്ടയം: വനത്തോട് ചേര്‍ന്നുള്ള ഗ്രാമമായ കോരുത്തോട്ടില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഒരു മാസത്തിനുള്ളിൽ എട്ട് തവണയാണ് കാട് വിട്ട് ആനക്കൂട്ടം നാട്ടിലേക്കിറങ്ങിയത്. കൊമ്പനാനകളും പിടിയാനകളും അടക്കം പതിനാലോളം കാട്ടാനകളാണ് അഴുതയാർ നീന്തി നാട്ടിലേക്ക് വന്നത്. പകൽ സമയം ഇത്രയധികം ആനകൾ എത്തുന്നത് ഇതാദ്യമായാണ്. റബ്ബറും കപ്പയും വാഴയുമുൾപ്പെടെയുള്ള കൃഷിത്തോട്ടങ്ങൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. കൂട്ടത്തോടെ എത്തുന്ന കാട്ടാനകളെ വലിയ ഭീതിയോടെയാണ് കണ്ടങ്കയം നിവാസികൾ കാണുന്നത്.

പാട്ടകൊട്ടി ശബ്ദങ്ങള്‍ ഉണ്ടാക്കിയാണ് വനപാലകരും നാട്ടുകാരും പുഴ നീന്തിക്കയറുന്ന ആനക്കൂട്ടത്തെ തിരിച്ചയക്കുന്നത്. രാത്രികാലങ്ങളിൽ കാട്ടാനകൾ എത്തിയേക്കും എന്ന ഭീതിയിൽ വനാതിര്‍ത്തിയില്‍ കാവലിരിക്കുകയാണ് നാട്ടുകാര്‍. അധികാരികൾ ഇടപെട്ട് നിലവിലെ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:കാട്ടാന ശല്യംBody:വനാതിർഥി ഗ്രാമമായ കോട്ടയം കോരുത്തോട്ടിലാണ് കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് എട്ടാം തവണയാണ് കാട് വിട്ട്  കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയത്.വനത്തിൽ നിന്നും കൊമ്പനും പിടിയും അടക്കം  14 ഓളം കാട്ടാനകൾ അഴുതയാർ നീന്തി യാണ് നാട്ടിലേക്ക് വന്നത്.പകൽ സമയം ഇത്ര അധികം ആനകൾ എത്തുന്നത് ഇതാദ്യം. മുമ്പ് റബറും കപ്പയും വാഴയുമുൾപ്പെടെയുള്ള കൃഷികൾ ആനകൾ നേരത്തെ  വ്യാപകമായി  നശിപ്പിച്ചിരുന്നു.കാട്ടാനക്കുട്ടം നീന്തിവരുന്നതുകണ്ട് നാട്ടുകാരും വനപാലകരും ചേർന്ന്‌ ശബ്ദമുണ്ടാക്കുകയും പാട്ടകൊട്ടുകയും ചെയ്തതോടെ ഇവ പിന്തിരിഞ്ഞുപോയി. കാട്ടാനകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഭീതിയിൽ ആണ്  കണ്ടങ്കയം നിവാസികൾ.അധുകൃതർ ഇടപെട്ടു പ്രശ്നത്തിനു അടിയന്തര പരിഹാരം കാണണം എന്നാണ് ഇവരുടെ  ആവശ്യം.രാത്രി കാലങ്ങളിൽ കാട്ടാനകൾ എത്തിയേക്കും എന്ന ഭീതിയിൽ വനാതിർഥിയിൽ കാവിലിലാണ് നാട്ടുകാർ 

Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.