ETV Bharat / state

5 വർഷത്തിനകം എല്ലാ മേഖലയിലും കുടിവെള്ളമെത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ

കാർഷിക മേഖലയുടെ വളർച്ചയ്ക്കായി സുഗമമായ ജലസേചനം സാധ്യമാക്കുന്ന വികസന പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ

കുടിവെള്ള പദ്ധതി  കുടിവെള്ളം  മന്ത്രി റോഷി അഗസ്റ്റിൻ  റോഷി അഗസ്റ്റിൻ  ജലജീവൻ മിഷൻ  കെ.എം മാണി ഊർജ്ജിത കാർഷിക ജലസേചന പദ്ധതി  ഇറിഗേഷൻ മ്യൂസിയം  ജലവിഭവ വകുപ്പ് മന്ത്രി  roshy augustine  Minister of Water Resources
അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ മേഖലയിലും കുടിവെള്ളം: മന്ത്രി റോഷി അഗസ്റ്റിൻ
author img

By

Published : Sep 26, 2021, 8:11 PM IST

കോട്ടയം : സംസ്ഥാനത്തെ എല്ലാ മേഖലകളിലും അഞ്ചുവർഷത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഉഴവൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2024നകം ഗ്രാമീണ മേഖലയിൽ പൂർണമായും ശുദ്ധജലം എത്തിക്കും. 2026ഓടെ നഗര മേഖലയിൽ പൂർണമായി കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നത്. ജലജീവൻ മിഷൻ്റെ പദ്ധതികൾ ഇതിനായി പൂർണമായും പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയ്ക്ക് കെ.എം മാണി ഊർജിത കാർഷിക ജലസേചന പദ്ധതി

ഭാവിയിൽ ജലക്ഷാമത്തിന് കാരണമായേക്കാവുന്ന രീതിയിൽ സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. മികച്ച കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്തിനാവശ്യം. കാർഷിക മേഖലയുടെ വളർച്ചയ്ക്കായി സുഗമമായ ജലസേചനം സാധ്യമാക്കുന്ന വികസന പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ മേഖലയിലും കുടിവെള്ളം: മന്ത്രി റോഷി അഗസ്റ്റിൻ

ഇതിനായി ആവിഷ്‌കരിക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതിയായ കെ.എം മാണി ഊർജിത കാർഷിക ജലസേചന പദ്ധതി കേരളത്തിൽ വലിയ മാറ്റമുണ്ടാക്കും. കൃഷി-സഹകരണ-വൈദ്യുതി വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ സാധ്യമാക്കുന്നതെന്നും ഇറിഗേഷൻ വകുപ്പിൻ്റെ കൈവശമുള്ള ഭൂമിയിൽ വിപുലമായ കൃഷി ചെയ്യാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തോടു കൂടി ഇറിഗേഷൻ മ്യൂസിയം

നമ്മുടെ നദികൾ, ഡാമുകൾ, പദ്ധതികൾ ഇവ സംബന്ധിച്ച് വിശദമായ കാര്യങ്ങൾ ഉൾപ്പെടുത്തി കേരളത്തിൽ ഒരു ഇറിഗേഷൻ മ്യൂസിയമുണ്ടാക്കേണ്ടത് പ്രാധാന്യത്തോടെ കാണണം. 15 ഏക്കറോളം സ്ഥലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തോടുകൂടിയ മ്യൂസിയമാണ് വിഭാവനം ചെയ്യുന്നതെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

ഉഴവൂരിൽ 8.55 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 850 വീടുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൂവാറ്റുപുഴയാറിലെ വെള്ളം മേവെള്ളൂരിലെ പ്ലാൻ്റിൽ ശുദ്ധീകരിച്ചാണ് പൈപ്പുകളിലൂടെ വീടുകളിൽ ലഭ്യമാക്കുന്നതെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.

Also Read: സുധീരന്‍റെ രാജിയില്‍ കലങ്ങി കോൺഗ്രസ്, അനുനയ നീക്കവുമായി നേതാക്കൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.