ETV Bharat / state

വിഷുദിനത്തിൽ കർഷകർക്കൊപ്പം മന്ത്രി ; വേനൽമഴയിൽ നശിച്ച പാടശേഖരങ്ങൾ സന്ദർശിച്ചു

കർഷകർക്കുണ്ടായ നഷ്‌ടത്തിന് അടിയന്തരമായി സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി വി.എൻ വാസവൻ

VN Vasavan rice Field visit  വേനൽമഴയിൽ കൃഷിനശിച്ച പാടശേഖരങ്ങൾ സന്ദർശിച്ച് വിഎന്‍ വാസവന്‍  വേനൽമഴയിൽ കൃഷിനാശം സംഭവിച്ച തിരുവാർപ്പ് സന്ദര്‍ശിച്ച് മന്ത്രി  VN Vasavan Paddy Field visit  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam todays news
വിഷുദിനത്തിൽ കർഷകർക്കൊപ്പം മന്ത്രി; വേനൽമഴയിൽ കൃഷിനശിച്ച പാടശേഖരങ്ങൾ സന്ദർശിച്ചു
author img

By

Published : Apr 15, 2022, 10:25 PM IST

Updated : Apr 15, 2022, 10:58 PM IST

കോട്ടയം : വേനൽമഴയിൽ കൃഷിനാശം സംഭവിച്ച തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും കോട്ടയം നഗരസഭയിലെയും പാടശേഖരങ്ങൾ സഹകരണ - രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു. കർഷകർക്കുണ്ടായ നഷ്‌ടത്തിന് അടിയന്തരമായി സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി പുറംബണ്ട് ബലപ്പെടുത്തൽ, ഷട്ടറുകൾ സ്ഥാപിക്കൽ, മോട്ടോർ തറകൾ സ്ഥാപിക്കൽ അടക്കമുള്ള ശാശ്വത പരിഹാര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നാശനഷ്‌ടം വിലയിരുത്തി മന്ത്രി : നഷ്‌ടം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് കൃഷിനാശം സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷുദിനത്തിൽ കർഷകർക്കും ജനപ്രതിനിധികൾക്കുമൊപ്പം 1850 ഏക്കർ വരുന്ന ഒമ്പതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തെ മൂലമട, അടിവാക്കൽ, വെട്ടിക്കാട് മൂല ഭാഗങ്ങൾ സന്ദർശിച്ച മന്ത്രി നാശനഷ്‌ടം വിലയിരുത്തി.

വേനൽമഴയിൽ നശിച്ച പാടശേഖരങ്ങൾ സന്ദർശിച്ച് മന്ത്രി

860 ഏക്കർ വരുന്ന തിരുവായ്ക്കരി, 215 ഏക്കർ വരുന്ന എം.എൻ ബ്ലോക്ക് കായൽ പാടശേഖരങ്ങളും ഇവയുടെ പുറംബണ്ടുകളും സന്ദർശിച്ച മന്ത്രി കർഷകരുമായി കൂടിക്കാഴ്‌ച നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആർ അജയ്, കെ.ബി ശിവദാസ്, ഒ.എസ് അനീഷ്, കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

'കർഷകർ ആശങ്കപ്പെടേണ്ടതില്ല': കോട്ടയം നാട്ടകം, തിരുവാതുക്കൽ പ്രദേശങ്ങളിലെ 310 ഏക്കർ വരുന്ന ഗ്രാവ്, 90 ഏക്കർ വരുന്ന തൈങ്ങനാടി, 66 ഏക്കർ വരുന്ന പെരുനിലം, 256 എരവുകരി, 35 ഏക്കറുള്ള അർജുന കരി, 22 ഏക്കർ വരുന്ന എളവനാക്കേരി, 45 ഏക്കറുള്ള പാറോച്ചാൽ, 70 ഏക്കറുള്ള പൈനിപ്പാടം പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു. പുറംബണ്ട് ബലപ്പെടുത്തൽ, മഴ മൂലമുണ്ടായ നാശനഷ്‌ടങ്ങൾ, നെല്ലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ കർഷകർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

Last Updated : Apr 15, 2022, 10:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.