കോട്ടയം : അരനൂറ്റാണ്ടില്‍ അധികമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു കെ എം മാണിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ അനുസ്മരിച്ചു. കോട്ടയം തിരുനക്കര മൈതാനത്ത് കെഎം മാണിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തിരുവഞ്ചൂർ വിശദീകരിച്ചു.
വിഐപികള്‍ക്ക് തിരുനക്കര മൈതാനത്തിന്‍റെ വലതു വശത്തെ ഗെയ്റ്റിലൂടെ പ്രവേശിക്കാം. അവര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. കെഎം മാണിയുടെ കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളും പന്തലില്‍ ഒരുക്കിയിട്ടുണ്ട്. മുൻവശത്തെ ഗെയ്റ്റിലൂടെ പൊതുജനങ്ങള്‍ക്ക് കയറാം.