ETV Bharat / state

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയ പന്ത്രണ്ടുകാരിക്ക് ഗിന്നസ് റെക്കോഡ് - ലയ നീന്തല്‍ റെക്കോഡ്

12 year old girl Laya swimming record with tied hands and feet| കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് റെക്കോഡിട്ട് ഏഴാം ക്ലാസുകാരി. ഇരു കൈകാലുകളും ബന്ധിച്ച് ഏറ്റവും കൂടുതൽ ദൂരം നീന്തിക്കടന്ന പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡാണ് നേടിയിരിക്കുന്നത്.

vembanad-lake-swimming-record-with-tied-hands-laya

author img

By ETV Bharat Kerala Team

Published : Nov 16, 2023, 6:21 PM IST

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയ പന്ത്രണ്ടുകാരിക്ക് ഗിന്നസ് റെക്കോഡ്

കോട്ടയം: നീന്താൻ കൈകാലുകൾ വേണ്ടേ...എങ്കിലിതാ കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി ഒരു പന്ത്രണ്ടുകാരി. കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡ് നേടുകയാണ് ലയ.

വെറും ഒരു മണിക്കൂർ 13 മിനിറ്റ് കൊണ്ട് ഈ കൊച്ചുമിടുക്കി നീന്തിക്കടന്നത് ദൂരം മാത്രമല്ല, പ്രായമെന്ന തടസത്തെയും കൂടിയാണ്. നീന്താൻ കൈകാലുകൾക്ക് പരിമിതികളുള്ളവർള്ളവർക്കും പ്രായം തടസമായി തോന്നുന്നവർക്കും പ്രചോദനമാവുകയാണ് ലയ. ഉയരങ്ങൾ കീഴടക്കാൻ കൈകാലുകളോ പ്രായമോ പ്രശ്‌നമല്ലെന്ന് നമുക്ക് കാണിച്ച് തരുകയാണ് ഈ മിടുക്കി. നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്‍റെയും ശ്രീകലയുടേയും മകളാണ് ലയ.
ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്ക് നാലര കിലോമീറ്റർ ദൂരം താണ്ടിയാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്. അച്ഛനും നീന്തൽ പരിശീലകനുമായ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിലാണ് ലയ പരിശീലനം നേടിയത്. രാവിലെ 8:30 ന് ആരംഭിച്ച നീന്തൽ 9:43 ന് അവസാനിച്ചപ്പോൾ ആരവങ്ങളോടെയാണ് കായലോരം ഈ പന്ത്രണ്ടുകാരിയെ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.