ETV Bharat / state

സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ മഹാസമ്മേളനം - ശബരിമല,കാരുണ്യ, റബ്ബർ വില സ്ഥിരത ഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു

എ കെ ആൻറണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

ജോസ് ടോമിന് പാലായില്‍ കോണ്‍ഗ്രസ് നല്‍കിയ സ്വീകരണം
author img

By

Published : Sep 19, 2019, 3:55 AM IST

പാലാ: സംസ്ഥാന സര്‍ക്കാരിനെതിരെ മഹാസമ്മേളനം നടത്തി യുഡിഎഫ്. ശബരിമല, കാരുണ്യ, റബ്ബർ വില സ്ഥിരത ഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പാലാ കുരിശുപള്ളികവലയിൽ മഹാസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ എ കെ ആൻറണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. റോഡ് ഷോയോടെയാണ് യുഡിഎഫിന്‍റെ മഹാസമ്മേളനം ആരംഭിച്ചത്.

യുഡിഎഫിന്‍റെ മഹാസമ്മേളനം
ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേനിലപാടാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് എ കെ ആന്‍റണി പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിഷയത്തില്‍ ഓർഡിനൻസ് ഇറക്കുമോ ഇല്ലയോ എന്നും മോദി വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദാര്‍ഷ്ട്യമാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്. ശബരിമല ഒഴികെയുളള മറ്റ് സുപ്രീംകോടതി വിധികളൊന്നും മുഖ്യമന്ത്രി നടപ്പിലാക്കുന്നില്ല. ശബരിമലയിലും മരടിലും രണ്ട് നിലപാടാണ് പിണറായി വിജയനുള്ളതെന്നും യുഡിഎഫിന് ഒറ്റ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലയിൽ രാഷ്ട്രീയം പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

പി കെ കുഞ്ഞാലിക്കുട്ടിയും, പി ജെ ജോസഫും കെ.എം.മാണിയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി വോട്ട് അഭ്യർഥിക്കുകയും ചെയ്‌തു

Intro:ശബരിമല,കാരുണ്യ, റബ്ബർ വില സ്ഥിരത ഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെ കടന്നാക്രമിച്ച് യുഡിഎഫ്. പ്രമുഖ നേതാക്കളെയെല്ലാം അണിനിരത്തി പാലാ കുരിശുപള്ളികവലയിൽ യുഡിഎഫ് സംഘടിപ്പിച്ച മഹാസമ്മേളനം ശക്തി പ്രകടനമായി.

Body:എ.കെ ആൻറണി, ഉമ്മൻചാണ്ടി , രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ പി കെ കുഞ്ഞാലിക്കുട്ടി ,പി.ജെ.ജോസഫ് തുടങ്ങിയ പ്രധാന നേതാക്കളെല്ലാം ഇന്ന് കുരിശുപള്ളി കവലയിലെ മഹാസമ്മേളനത്തിൽ പങ്കെടുത്തു. എ കെ ആൻറണിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് . ശബരിമല വിഷയം ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ആൻറണി ഉന്നയിച്ചത് . വിശ്വാസികൾക്കൊപ്പമാണെന്ന് കേരളത്തിൽ വന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഓർഡിനൻസ് ഇറക്കുമോ ഇല്ലയോയെന്നും മോദി വ്യക്തമാക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു . മുഖ്യമന്ത്രി പിണറായി വിജയൻ്റെ മർക്കടമുഷ്ടിയാണ് സംഘർഷത്തിന് കാരണം. ശബരിമല ഒഴികെയുളള മറ്റ് സുപ്രീംകോടതി വിധികളൊന്നും മുഖ്യമന്ത്രി നടപ്പിലാക്കുന്നില്ലെന്നും ആൻ്റണി വ്യക്തമാക്കി. ബൈറ്റ്. ശബരിമല വിഷയത്തിൽ ഒരു നിലപാട്. മരട് വിഷയത്തിൽ ഒരു നിലപാട് ഇതാണ് സുപ്രീംകോടതി വിധിയിൽ സംസ്ഥാന സർക്കാർ റിൻ്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു.യു ഡി എഫിന് ഒരു നിലപാടാണ് ഉളളത്. ബൈറ്റ്. പാലയിൽ രാഷ്ട്രീയം പറയാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മറുപടി പറയാൻ യുഡിഎഫ് തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയും, പി ജെ ജോസഫും കെ.എം.മാണിയുടെ പ്രവർത്തനങ്ങളുടെ തുടർച്ചക്കായി വോട്ട് അഭ്യർത്ഥിച്ചു. റോഡ് ഷോയോടെയാണ് യുഡിഎഫിൻ്റെ മഹാസമ്മേളനം ആരംഭിച്ചത്. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഇല്ലായെന്ന് ബോധ്യപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു ശക്തിപ്രകടനം യുഡിഎഫ് സംഘടിപ്പിച്ചത്.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.