കോട്ടയം : കറുകച്ചാൽ കോട്ടയം റോഡിൽ തൈപ്പറമ്പ് ജംങ്ഷന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോട്ടയം മുട്ടമ്പലം കാഞ്ഞിരക്കാട്ടിൽ ശ്രീജിത് (33), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂർ സ്വദേശി പുരുഷോത്തമൻ നായർ (65) എന്നിവരാണ് മരിച്ചത്.
ഇവർ റാന്നിയിൽ ബന്ധുവിൻ്റെ വിവാഹത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് പോയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ചുങ്കപ്പാറയിലേക്ക് പോയ ബസുമായി കൂട്ടിയിടിക്കുകയായരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു.
ALSO READ : കൂട്ടിക്കലില്‍ കാലുകള്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി ; 12 വയസ്സുകാരന്‍റേതെന്ന് പ്രാഥമിക നിഗമനം
അപകടത്തിൽ പെട്ട കാർ മറ്റൊരു കാറിൽ ഇടിച്ചെങ്കിലും ആളപായമില്ല. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ പൊലീസും പാമ്പാടിയിൽ നിന്നും ഫയർഫോഴ്‌സുമെത്തി മേൽനടപടി സ്വീകരിച്ചു.