കോട്ടയം: ലോക പരിസ്ഥിതി ദിനത്തിൽ കോട്ടയം ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്‍റെ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. ജില്ല പൊലീസ് മേധാവി ഡി.ശില്പ ഐ.പി.എസിന്‍റെ നേതൃത്വത്തിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. അഡീഷണൽ എസ്.പി സുനിൽ കുമാർ എ.യു, കോട്ടയം ഡി.വൈ.എസ്.പി അനിൽകുമാർ എം, ഡി.സി.ബി ഡി.വൈ.എസ്.പി ഷീൻ തറയിൽ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി അനിൽകുമാർ എം തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് ഡിവിഷണല്‍ ഓഫിസ് പരിസരങ്ങളിലും, പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലുമായി അഞ്ഞൂറിൽപരം വൃക്ഷ തൈകളാണ് നട്ടത്.
ALSO READ: കുഴലില്‍ കുരുങ്ങി കേരളത്തിലെ താമര, മറുപടിയില്ലാതെ ബിജെപി