ETV Bharat / state

പാലായിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു - travel problem

സ്റ്റേഡിയം ജങ്ഷനിലേക്ക് പോകാതെ ടൗണ്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍.

പാലായിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു
author img

By

Published : Jul 6, 2019, 10:04 PM IST

Updated : Jul 6, 2019, 10:54 PM IST

കോട്ടയം: പൊന്‍കുന്നം ഭാഗത്തുനിന്നും പാലാ ടൗണിലേക്ക് വരുന്നവര്‍ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിലവില്‍ പൊന്‍കുന്നത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പാലാ വലിയ പാലം കഴിഞ്ഞുള്ള മുനിസിപ്പൽ ലൈബ്രറിക്ക് മുമ്പില്‍ യാത്രക്കാരെ ഇറക്കി കൊട്ടാര മറ്റത്തേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ബസുകള്‍ കൊട്ടാരമറ്റത്തേയ്ക്ക് പോകുന്ന പതിവ് അവസാനിപ്പിച്ച് പഴയ സ്റ്റാന്‍ഡിലേയ്ക്ക് പോകണമെന്നതാണ് പുതിയ നിര്‍ദേശം. 10 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌ക്കാരം നടപ്പക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. തീരുമാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി.

പാലായിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു

കെഎസ്ആര്‍ടിസി, ടൗണ്‍ സ്റ്റന്‍ഡ്, മുനിസിപ്പാലിറ്റി, സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകേണ്ടവര്‍ ആശുപത്രി ജങ്ഷനില്‍ ഇറങ്ങിയ ശേഷം മറ്റ് വാഹനങ്ങള്‍ കാത്ത് നില്‍ക്കുകയോ ഓട്ടോറിക്ഷക്ക് പോകേണ്ടി വരികയോ കാല്‍നടയായി സഞ്ചരിക്കുകയോ ചെയ്യേണ്ട സ്ഥിതിയാണ് നിലവില്‍ ഉണ്ടായിരുന്നത്. സെന്‍റ് മേരീസ് സ്‌കൂള്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ഇത് മൂലം ദുരിതമനുഭവിച്ചിരുന്നു. താലൂക്ക് വികസന സമിതിയംഗം പീറ്റര്‍ പന്തലാനിയാണ് ഇക്കാര്യമുന്നയിച്ച് പരാതി നല്‍കിയത്. അതേസമയം, തീരുമാനം നടപ്പാക്കിയാല്‍ ടൗണില്‍ ഗതാഗത തിരക്ക് അനുഭവപ്പെടുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോര്‍ട്ട്. സ്റ്റേഡിയം ജങ്ഷനിലേക്ക് പോകാതെ ടൗണ്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Intro:പൊന്‍കുന്നം ഭാഗത്തുനിന്നും പാലാ ടൗണിലേയ്ക്ക് വരുന്നവര്‍ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ടൗണിലേയ്ക്ക് പോകാതെ ബസുകള്‍ കൊട്ടാരമറ്റത്തേയ്ക്ക് പോകുന്ന പതിവ് അവസാനിപ്പിച്ച് പഴയ സ്റ്റാന്‍ഡിലേയ്ക്ക് പോകണമെന്നതാണ് പുതിയ നിര്‍ദേശം. 10 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌ക്കാരം നടപ്പക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.Body:നിലവില്‍ പൊന്‍കുന്നത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പാലാ വലിയ പാലം കഴിഞ്ഞുള്ള മുനിസിപ്പൽ ലൈബ്രറിയ്ക്ക് മുമ്പില്‍ യാത്രക്കാരെ ഇറക്കി കൊട്ടാര മറ്റത്തിന് പോവുകയാണ് ചെയ്യുന്നത്. കെഎസ്ആര്‍ടിസി, ടൗണ്‍ സ്റ്റന്‍ഡ്, മുനിസിപ്പാലിറ്റി, സിവില്‍ സ്റ്റേഷന്‍ തുടങ്ങി നിരവധി ഇടങ്ങളിലേക്ക് പോകേണ്ടവര്‍ ആശുപത്രി ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം മറ്റ് വാഹങള്‍ കാത്ത് നില്‍ക്കുകയൊ ഓട്ടോറിക്ഷ പിടിക്കുകയൊ കാല്‍നടയായി സഞ്ചരിക്കുകയൊ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. സെന്റ് മേരിസ് സ്‌കൂള്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും ഇത് മൂലം ദുരിതമനുഭവിച്ചിരുന്നു.

താലൂക്ക് വികസന സമിതിയംഗം പീറ്റര്‍ പന്തലാനിയാണ് ഇക്കാര്യമുന്നയിച്ച് പരാതി നല്‍കിയത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയില്‍ ഇക്കാര്യം തിരുമാനമായിരുന്നെങ്കിലും നടപ്പാക്കാതിരുന്നതിനെതിരെ പീറ്റര്‍ വീണ്ടും പരാതി നല്‍കിയതോടെയാണ് ഇന്ന് തീരുമാനമുണ്ടായത്. 10 ദിവസത്തേക്ക് പരിക്ഷണാടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കും. തീരുമാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. Conclusion:അതേസമയം, തീരുമാനം നടപ്പാക്കിയാല്‍ ടൗണില്‍ ഗതാഗത തിരക്ക് ഉണ്ടാകമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സ്റ്റേഡിയം ജംഗ്ഷനിലേയ്ക്ക് പോകാതെ ടൗണ്‍ സ്റ്റാന്‍ഡിലേയ്ക്ക് പ്രവേശിച്ചാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
Last Updated : Jul 6, 2019, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.