കോട്ടയം: കൊവിഡിനെ ശേഷമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ മാങ്ങാട്ടു തുണ്ടത്തിൽ സജിമോനെയാണ് (51) പുന്നത്തുറയിലെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10നാണു സജിമോനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടയുടെ ഷട്ടർ പാതി അടച്ച നിലയിൽ ആയിരുന്നു. കടക്കുള്ളിൽ ലൈറ്റ് ഇല്ലാതെ പാതി ഷട്ടർ അടഞ്ഞു കിടക്കുന്നത് കണ്ട നാട്ടുകാർ കടയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് സജിമോനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.
സാമ്പത്തിക ബാധ്യത ഉള്ളതിനാൽ സജിമോൻ നിരാശയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യ : അമ്പിളി (ആശാവർക്കർ) മക്കൾ : അശ്വിൻ, അശ്വതി.
ALSO READ: മധുവിന്‍റെ കൊലപാതകം: 16 പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും