കോട്ടയം: കോട്ടയം നഗരത്തിലെത്തി നാടൻ സസ്യ ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ പിന്നെ ഒന്നും നോക്കണ്ട... ഈ പേരില്‍ തന്നെയുണ്ട്... എല്ലാം... തൂശനില. തിരുനക്കര ക്ഷേത്രത്തിന് മുന്നിലാണ് മിതമായ വിലയില്‍ നാടൻ ഭക്ഷണം എന്ന ആശയവുമായി തൂശനില എന്ന ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. വെജിറ്റേറിയൻ ഊണ്, നാടൻ പലഹാരങ്ങളായ ഇലയട, കൊഴുക്കട്ട എന്നിവയെല്ലാം ഇവിടെ തൂശനിലയില്‍ ലഭിക്കും. ശിവം ജെഎൽജിയാണ് ഭക്ഷണ ശാലയുടെ നടത്തിപ്പുകാർ. സ്വയം സഹായ സംഘങ്ങളുടെ വിഭവങ്ങളുടെ വിൽപന ഉടൻ തുടങ്ങുമെന്നാണ് ഇവർ പറയുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തന സമയം.
also read: വിലയോ തുച്ഛം രുചിയോ മെച്ചം ; ലാഭം കൊയ്‌ത് വനിതാസംരംഭകയുടെ ജനകീയം ഹോട്ടല്‍
also read: കഴിക്കുന്നത് വിഷം തന്നെ, 'അറിഞ്ഞും അറിയാതെയും'...ശക്തമാക്കണം...നിയമം, ശിക്ഷ, പരിശോധന
also read: "അസമില്‍ നിന്നൊരു ഹോട്ടല്‍ മുതലാളി, ടേസ്റ്റ് തനി കോട്ടയം"... "ഹോട്ടല്‍ മാ" മലയാളിയാണ്...