കോട്ടയം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കെ റെയിലിനായി മഞ്ഞക്കുറ്റിയിട്ടതിന് ജനം നൽകിയ മറുപടിയാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയം. വർഗീയതയ്ക്ക് വിത്ത് വിതച്ച സർക്കാരിനേറ്റ ആഘാതം കൂടിയാണിത് - അദ്ദേഹം പറഞ്ഞു.
Also Read പിണറായിക്ക് കൊടുക്കാനിരുന്ന തൃക്കാക്കരപ്പൂച്ചെണ്ട്, അമിത പ്രതീക്ഷയായിരുന്നു തൃക്കാക്കര
യുഡിഎഫ് തരംഗമാണ് തൃക്കാക്കരയിൽ ഉണ്ടായത്. കേരളം മാറുന്നു എന്നതിന്‍റെ ഉദാഹരണമാണിത്. വി.ഡി സതീശൻ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിന്‍റെ ഫലമായാണ് ഇത്തരമൊരു ജയം. തൃക്കാക്കരയിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്കാണ് കെ.വി തോമസ് പോയത്, ഇപ്പോൾ അദ്ദേഹവും കത്തുകയാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു.