ETV Bharat / state

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു - student died

കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് ആണ് മരിച്ചത്

The student died after slipping in the pool  കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർഥി മരിച്ചു  കുളത്തിൽ കാൽ വഴുതിവീണു  student died  slipping in the pool
കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർഥി മരിച്ചു
author img

By

Published : Oct 18, 2021, 8:57 PM IST

കോട്ടയം : കുളത്തിൽ കാൽ വഴുതി വീണ് വിദ്യാർഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ്(19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.

കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നുപോയപ്പോള്‍ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയുമായിരുന്നു. മറ്റുള്ളവർ ബഹളം കൂട്ടി സമീപവാസികൾ എത്തിയപ്പോഴേക്കും അരവിന്ദ് മരിച്ചു.

Also Read: പെരിയ ഇരട്ടക്കൊലക്കേസ് : സിപിഎം നേതാവ് വി.പി.പി മുസ്‌തഫയെ ചോദ്യം ചെയ്‌ത് സിബിഐ

വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസും പാമ്പാടി ഫയർഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം 5.30ഓടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിമലയാണ് അരവിന്ദിൻ്റെ മാതാവ്. സഹോദരി അർച്ചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.