കോട്ടയം: യുഡിഎഫിന്‍റെ ഔദാര്യം തനിക്ക് വേണ്ടെന്നും താന്‍ യുഡിഎഫിൽ ചേരുന്നില്ലെന്നും പിസി ജോർജ്ജ്. എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല. തൽക്കാലം മറ്റ് മുന്നണികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം സ്ഥാനാര്‍ഥിയായി പിസി ജോർജിനെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ജിഹാദിന്‍റെ പിന്തുണയിലാണ് യുഡിഎഫ് നിൽക്കുന്നത്. അതിനാൽ താൻ യുഡിഎഫിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. അതേ സമയം രണ്ട് വർഷം മുൻപ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശം പിസി ജോർജിന് വിനയാകുകയായിരുന്നു. മുസ്ലിം ലീഗും പ്രാദേശിക കോൺഗ്രസ് നേതൃത്വവും പി സി ജോർജിനെതിരാണ്.
2016ൽ പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ച് 27,821 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രണ്ടു മുന്നണികളെയും തറപറ്റിച്ച ആത്മവിശ്വാസത്തിലാണ് പിസി ജോർജ് മത്സരത്തിനിറങ്ങുന്നത്. എന്നാൽ യുഡിഎഫ് അനുകൂല തീരുമാനം എടുത്താൽ മുന്നണി പ്രവേശനം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ വായിക്കാൻ: പൂഞ്ഞാറില്‍ പിസി തന്നെ; സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കേരള ജനപക്ഷം