ETV Bharat / state

പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കി ജില്ലാ ഭരണകൂടം - ജില്ലാ ഭരണകൂടം

വാർഡുതല നിരീക്ഷണ സമിതികളുടെയും അവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന തദ്ദേശഭരണ സ്ഥാപനതലത്തിലുള്ള സമിതിയുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കും.

കോട്ടയം വാർത്ത  kottyam news  ജില്ലാ ഭരണകൂടം  പ്രതിരോധ നടപടികൾ
പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കി ജില്ലാ ഭരണകൂടം
author img

By

Published : May 15, 2020, 12:54 PM IST

കോട്ടയം: ജില്ലയിൽ പ്രാദേശിക തലത്തിൽ നടന്നുവരുന്ന പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. വാർഡുതല നിരീക്ഷണ സമിതികളുടെയും അവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന തദ്ദേശഭരണ സ്ഥാപനതലത്തിലുള്ള സമിതിയുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കും. അതേസമയം വിദേശത്ത് നിന്നെത്തിയ അമ്മക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചതോടെ ഉഴവൂർ ഗ്രാമപഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.

ജില്ലയിലെ മറ്റ് കണ്ടയിൻമെന്‍റ്‌ സോണുകളെ ഒഴിവാക്കി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലുള്ള വൈറസ് ബാധിതരായ അമ്മയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം ഇവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളത് ഒരാൾ മാത്രമാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരുടെ സ്രവ സാമ്പിൾ പരിശോധനക്കയച്ചിട്ടില്ല. നിലവിൽ ഗാർഹിക നിരീക്ഷണത്തിലാണിവർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.