കോട്ടയം: കെആര്‍ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരത്തിൽ. അനാസ്ഥയ്‌ക്കെതിരെ പ്രതികരിച്ചതിന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാലസമരം ആരംഭിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനായായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു പ്രവര്‍ത്തിപ്പിച്ചില്ല.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസുകള്‍ നടത്താതെ മറ്റൊരു സ്ഥലത്തേക്ക് ക്ലാസുകള്‍ ഷിഫ്റ്റ് ചെയ്യാനാണ് അധികൃതര്‍ തീരുമാനമെടുത്തത്. ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ച വിദ്യാര്‍ഥികളയാണ് പുറത്താക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നാല് പേര്‍ക്കുമെതിരായ അച്ചടക്ക നടപടി പിന്‍വലിച്ച് യാതൊരു ഉപാതികളും ഇല്ലാതെ തിരിച്ചെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
also read: ഉത്സവ പൊലിമയില്‍ കശ്മീര്‍; സിഖ് ആഘോഷങ്ങളുടെ ദൃശ്യം കാണാം...
സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ രൂപികരിക്കുന്നതിനായുള്ള ഇലക്ഷന്‍ നടത്തുക. 2019 ബാച്ചിലെ മുഴുവന്‍ സെമസ്റ്റര്‍ (എല്ലാ ഡിപ്പാര്‍ട്‌മെന്‍റ് ) സില്ലബസ് ലഭ്യമാക്കുക, 2019ത് ബാച്ച് വിദ്യാര്‍ഥികളില്‍നിന്നും ഒപ്പിട്ട് വാങ്ങിച്ച ബ്ലാങ്ക് മുദ്ര പത്രം തിരിച്ചു നല്‍കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.