ETV Bharat / state

സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണ സംഭവം; ബസ് പിടിച്ചെടുത്ത് പൊലീസ്, ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യും - പൊലീസ്

ഇന്നലെ (ഒക്‌ടോബർ 7) വൈകിട്ട് നാല് മണിയോടെയാണ് പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ വച്ച് എട്ടാം ക്ലാസുകാരന്‍ ബസില്‍ നിന്ന് തെറിച്ചു വീണത്. വീഴ്‌ചയില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഇടപെട്ടതോടെ പൊലീസ് കേസെടുത്തു

student fell from running bus  police seized the bus  ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണ സംഭവം  എട്ടാം ക്ലാസുകാരന്‍ ബസില്‍ നിന്ന് തെറിച്ചു വീണു  പവർഹൗസ് ജംഗ്ഷന്‍  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ  പൊലീസ്  ചിങ്ങവനം പൊലീസ്
സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണ സംഭവം; ബസ് പിടിച്ചെടുത്ത് പൊലീസ്, ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യും
author img

By

Published : Oct 8, 2022, 4:25 PM IST

കോട്ടയം: പാക്കിൽ പവർഹൗസ് റോഡിൽ സ്വകാര്യ ബസിന്‍റെ തുറന്നു വച്ച ഡോറിലൂടെ എട്ടാം ക്ലാസ് വിദ്യാർഥി റോഡിൽ തെറിച്ചു വീണ സംഭവത്തിൽ ബസ് പിടിച്ചെടുത്ത് പൊലീസ്. ചിപ്പി എന്ന സ്വകാര്യ ബസ് ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഇടപെട്ടതോടെയാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.

ഉച്ചയോടെ കുട്ടിയുടെയും പിതാവിന്‍റെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, രണ്ടു മണിയോടെ ബസ് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചു. പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ഇന്നലെ (ഒക്‌ടോബർ 7) വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിരാം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്‌ചയിൽ കുട്ടിയുടെ മുഖത്തും ഇടത് കൈമുട്ടിനും സാരമായി പരിക്കേറ്റു. വീഴ്‌ചയുടെ ആഘാതത്തിൽ രണ്ട് പല്ലുകളും ഇളകി. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്.

Also Read: വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ സംഭവം; ചിങ്ങവനം പൊലീസ് കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.