ETV Bharat / state

തലയോലപ്പറമ്പിൽ പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു - പേവിഷബാധ സ്ഥിരീകരണം

തിരുവല്ലയിലെ പക്ഷി-മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

Dog attack  Stray dog attack in Kottayam Thalayolaparmbu  Stray dog confirmed rabies  Stray dog confirmed rabies in Kottayam  Stray dog confirmed rabies in Kottayam Thalayolaparmbu  കോട്ടയം തലയോലപ്പറമ്പിൽ പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ  പേവിഷബാധ  പേവിഷബാധ സ്ഥിരീകരണം  തെരുവ് നായ ആക്രമണം കോട്ടയം
കോട്ടയം തലയോലപ്പറമ്പിൽ പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
author img

By

Published : Aug 19, 2022, 7:39 PM IST

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ പത്ത് പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശ വാസികളെ കടിച്ച് ഭീതി പരത്തിയ തെരുവു നായ വാഹനമിടിച്ച് ചത്തിരുന്നു. തുടർന്ന് തിരുവല്ലയിലെ പക്ഷി-മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തലയോലപ്പറമ്പ് ഉമ്മാംകുന്ന്, കോലത്താർ, സെന്‍റ് ജോർജ് പള്ളി പരിസരങ്ങളിലുള്ളവരെയാണ് നായ ആക്രമിച്ചത്. ഇന്നലെ (18.08.2022) രാവിലെ 7.30 ഓടെ തലയോലപ്പറമ്പ് ഉമ്മാംകുന്നിലായിരുന്നു തെരുവ് നായയുടെ ആക്രമണത്തിന് തുടക്കം. പിന്നീട് പള്ളി ഭാഗത്തെ പാൽ സ്റ്റോറിനടുത്തെത്തിയ തെരുവ് നായ ഈ ഭാഗത്തുള്ളവരെയും ആക്രമിച്ചു. നിരവധി വളർത്തു നായകളെയും നായ കടിച്ചതായാണ് വിവരം.

Also read: വൈക്കം തലയോലപ്പറമ്പില്‍ തെരുവുനായ ആക്രമണം, ഏഴു പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.