കോട്ടയം: ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാന്നോൻ മാർ ദീയസ് കോറസ് മെത്രാപ്പോലീത്ത. ആശുപത്രിയിലെ എല്ലാ വകുപ്പ് ഡോക്ടർമാരുടെയും നേതൃത്വത്തിൽ വിദഗ്‌ധ ചികിത്സയാണ് ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അണുബാധ ഉണ്ടാകാതിരിക്കാൻ ഉള്ള തീവ്ര പരിശ്രമമാണ് നടത്തുന്നത്. ഇതിനാൽ സന്ദർശനം പൂർണമായും നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നതെങ്കിലും ബാവാ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്.
READ MORE: കാതോലിക്ക ബാവയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാതോലിക്കാ ബാവയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിച്ചു. ഉച്ചക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും മുഖ്യ മന്ത്രിയുടെ നിർദേശപ്രകാരം പരുമലയിൽ എത്തിച്ചേർന്നിരുന്നു.