ETV Bharat / state

സാന്ത്വന സ്‌പര്‍ശം; കോട്ടയത്ത് ആദ്യദിനം നല്‍കിയത് 1.18 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായമഭ്യർത്ഥിച്ച് 1,218 അപേക്ഷകളാണ് അദാലത്തില്‍ സമർപ്പിച്ചത്

സാന്ത്വന സ്‌പര്‍ശം കോട്ടയത്ത് വാര്‍ത്ത  കോട്ടയത്ത് അദാലത്ത് വാര്‍ത്ത  santhwana sparsham in kottayam news  adalath in kottayam news
സാന്ത്വന സ്‌പര്‍ശം
author img

By

Published : Feb 16, 2021, 1:31 AM IST

കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സാന്ത്വന സ്‌പര്‍ശത്തിന്‍റെ ഭാഗമായി കോട്ടയത്ത് ആദ്യദിനം വിതരണം ചെയ്‌തത് 1,18 ,05 ,000 രൂപയുടെ ധനസഹായം. മന്ത്രിമാരായ പി. തിലോത്തമന്‍റെയും കെ.ടി. ജലീലിന്‍റെയും നേതൃത്വത്തിലാണ് ആദ്യദിനം അദാലത്ത് നടന്നത്.

പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ അദാലത്തില്‍ വിവിധ വകുപ്പുകള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. 1,218 അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായമഭ്യർത്ഥിച്ച് സമർപ്പിക്കപ്പെട്ടത്. ഭിന്നശേഷിക്കാരും വയോധികരുമായ അപേക്ഷകരുടെ അരികിലെത്തിയാണ് മന്ത്രിമാര്‍ പരാതി പരിഹാരവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.