കോട്ടയം: ബഹിരാകാശയാത്രയ്ക്കൊരുങ്ങി സന്തോഷ് ജോർജ് കുളങ്ങര. വെർജിൻ ഗലാക്റ്റിക്കിന്‍റെ ബഹിരാകാശ വിനോദയാത്രയ്ക്ക് സന്തോഷ് ജോർജ് കുളങ്ങര ടിക്കറ്റ് ബുക്ക് ചെയ്തു. ഇന്ത്യയിൽ നിന്ന് യാത്രയ്ക്ക് ടിക്കറ്റ് എടുത്തിട്ടുള്ള ഏക വ്യക്തിയാണ് സന്തോഷ്.
സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ യാത്രികനാണ് സന്തോഷ് ജോർജ് കുളങ്ങര. 24 വർഷം കൊണ്ട് 130 ലേറെ രാജ്യങ്ങൾ സന്തോഷ് സഞ്ചരിച്ചുകഴിഞ്ഞു. സഞ്ചാരത്തിന്‍റെ 1800 എപ്പിസോഡുകൾ ഇതിനകം സംപ്രേഷണം ചെയ്തിട്ടുണ്ട്. 2007 ല്‍ തന്നെ ബഹിരാകാശയാത്രയ്ക്ക് ശ്രമിച്ചുവെങ്കിലും ഇപ്പോഴാണ് അവസരമൊരുങ്ങിയത്.
Also read: മുന്‍ എംപി എ.സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറി
ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയെന്ന നേട്ടത്തിന്‍റെ തൊട്ടരികിലാണ് സന്തോഷ്. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) യാത്രച്ചെലവ് കണക്കാക്കുന്നത്. ബഹിരാകാശത്തേക്കുള്ള ഈ യാത്രയുടെ ഓരോ നിമിഷവും അവിടുത്തെ കാഴ്ചകളും മലയാളിക്കു മുന്നിൽ സന്തോഷ് എത്തിക്കുo. മലയാളികൾക്ക് വേണ്ടിയുള്ള യാത്രയെന്നാണ് ബഹിരാകാശ യാത്രയെ സന്തോഷ് ജോർജ് വിശേഷിപ്പിക്കുന്നത്.
വെർജിൻ ഗലാക്റ്റിക്
സ്വകാര്യ ബഹിരാകാശ ടൂറിസം കമ്പനിയാണ് വെർജിൻ ഗലാക്റ്റിക്. മികച്ച വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. റിച്ചാർഡ് ബ്രാൻസനാണ് കമ്പനിയുടെ സ്ഥാപകന്‍.