ETV Bharat / state

പി ജെ ജോസഫിനെ അപമാനിച്ചതില്‍ ജോസ് കെ മാണി പക്ഷത്തിനെതിരെ പരാതി - saji manikandan against jose k mani

പി ജെ ജോസഫിനെ അപമാനിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പി ജെ ജോസഫ് വിഭാഗം. പ്രശ്നത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യം

സജി മഞ്ഞക്കടമ്പൻ
author img

By

Published : Sep 25, 2019, 6:33 PM IST

കോട്ടയം: കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം ജോസ് കെ മാണി പക്ഷത്തിനെതിരെ പരാതിയുമായി രംഗത്ത്. യുഡിഎഫ്‌ കൺവീനർ ബെന്നി ബഹന്നാന് ജോസഫ് പക്ഷം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനാണ് പരാതി നൽകിയത്. പാലാ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി ജെ ജോസഫിനെ കൂകി വിളിച്ച് അസഭ്യവർഷം നടത്തി, ജോസ് പക്ഷ മുഖപത്രം പ്രതിച്ഛായയിൽ പി ജെ ജോസഫിനെ അപമാനിച്ച് ലേഖനങ്ങൾ പുറത്തിറക്കി, ജോസഫ് പക്ഷത്തെ അപമാനിച്ച് സോഷ്യൽ മീഡീയയില്‍ പ്രചാരണം നടത്തി എന്നിവക്കെതിരെയാണ് സജി മഞ്ഞക്കടമ്പന്‍റെ പരാതി. പ്രശ്നത്തിൽ വിശദമായ അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു.

എന്നാൽ പോളിങ് ദിനത്തിലെ ജോസഫ് പക്ഷ നേതാക്കളായ ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പൻ എന്നിവരുടെ വിവാദ പരാമർശങ്ങൾക്കെതിരെ ജോസ് കെ മാണി പക്ഷം നേരത്തെ പരാതി ഉയർത്തിയിരുന്നു. കെ എം മാണി തന്ത്രശാലിയായ നേതാവായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പാർട്ടിയിലുള്ള നേതാക്കൾ കുതന്ത്രശാലികളാണെന്നുമായിരുന്നു ജോയി എബ്രാഹാമിന്‍റെ പരാമർശം. ചിഹ്നത്തിലടക്കം ജോസ് പക്ഷം കാണിച്ച അനാവശ്യ വാശി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സജി മഞ്ഞക്കടമ്പനും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ മാണി പക്ഷം പരാതി നൽകിയതിന് പിന്നാലെയാണ് ജോസഫ് പക്ഷവും രംഗത്ത് എത്തിയിരിക്കുന്നത്.

Intro:Body:

കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ജോസ് കെ മാണി പക്ഷത്തിനെതിരെ പരാതിയുമായി രംഗത്ത്. യു.ഡി.എഫ്‌ കൺവീനർ ബെന്നി ബഹന്നാന് ജോസഫ് പക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അണ് പരാതി നൽകിയത്.പാലാ ഉപതിരഞ്ഞെടുപ്പ് കൺവൻഷനിൽ പി.ജെ.ജോസഫിനെ കൂകീ വിളിക്കുയും അസഭ്യവർഷം നടത്തുകയും ചെയ്യ്തതും. ജോസ് പക്ഷ മുഖപത്രം പ്രതിച്ഛായയിൽ പി.ജെ ജോസഫിനെ അപമാനിച്ച് ലേഖനങ്ങൾ പുറത്തിറക്കിയതും ജോസഫ് പക്ഷത്തെ അപമാനിച്ചുള്ള സേഷ്യൽ മീഡീയ പ്രചരണങ്ങൾക്കുമെതിരെയാണ് സജി മഞ്ഞക്കടമ്പന്റെ പരാതി.പ്രശ്നത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബെന്നി ബഹന്നാന് അയച്ച കത്തിൽ പറയുന്നു.എന്നാൽ പോളിംഗ് ദിനത്തിലെ ജോസഫ് പക്ഷ നേതാക്കളായ ജോയി എബ്രഹാം സജി മഞ്ഞക്കടമ്പൻ എന്നിവരുടെ വിവാധ പരാമർശങ്ങൾക്കെതിരെ ജോസ് കെ മാണി പക്ഷം നേരത്തെ പരാതി ഉയർത്തിയിരുന്നു. കെ.എം മാണി തന്ത്രശാലീയായ നേതാവായിരുന്നു എന്നും എന്നാൽ ഇപ്പോൾ പാർട്ടിയിലുള്ള നേതാക്കൾ കുതന്ത്രശാലികളുമാണന്നായിരുന്നു ജോയി എബ്രാഹാമിന്റെ പരാമർശം. ചിഹ്നത്തിലടക്കം ജോസ് പക്ഷം കാണിച്ച അനവശ്യ വാശി തിരഞ്ഞെടുപ്പിന്നെ ബാധിക്കുമെന്ന് സജി മഞ്ഞക്കടമ്പനും പ്രതികരിച്ചിരുന്നു.ഇതിനെതിരെ ജോസ് കെ മാണി പക്ഷം പരാതി നൽകിയതിന് പിന്നാലെയാണ് യു.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകി ജോസഫ് പക്ഷവും രംഗത്ത് എത്തിയിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.