കോട്ടയം: പാലാ പ്രവിത്താനത്തിന് സമീപം അല്ലാപ്പാറയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ശേഷം റോഡിന്‍റെ വശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അയ്യപ്പഭക്തരുടെ വാഹനം നിന്നത്. 10 പേരുണ്ടായിരുന്ന വാഹനത്തിലെ മറ്റുള്ളവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ശബരിമല തീർഥാടകനായ ആന്ധ്ര അനന്ത പൂർ സ്വദേശി രാജു, ബൈക്ക് യാത്രക്കാരനായ കടനാട് സ്വദേശി ലോട്ടറി വിൽപ്പനക്കാരൻ ജോസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചുന്ന വാഹനം പൂർണ്ണമായും തകർന്നു. വാഹനത്തിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.