ETV Bharat / state

ഡെലിവറി ബോയ് ചമഞ്ഞെത്തി; യുവതിയെ അടിച്ച് വീഴ്ത്തി മാല കവര്‍ന്നു, കൊണ്ടുപോയത് മുക്കുപണ്ടം

ഫ്ലിപ്‌കാർട്ടിൽ നിന്നുള്ള ഡെലിവറി ബോയ് എന്ന വ്യാജേനയാണ് മോഷ്ടാവെത്തിയത്. മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടഞ്ഞുവെങ്കിലും യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

കൂവപ്പള്ളി ഡെലിവറി ബോയ് ചമഞ്ഞ് കവർച്ച  കാഞ്ഞിരപ്പള്ളി യുവതിയുടെ മാല കവര്‍ന്നു  Robbery by pretending Delivery boy Koovappally  Kanjirapally chain Robbery  കോട്ടയം മോഷണം  kottayam crime news
ഡെലിവറി ബോയ് ചമഞ്ഞ് കവർച്ച; വീട്ടില്‍ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു
author img

By

Published : Dec 17, 2021, 7:34 AM IST

കോട്ടയം: പട്ടാപ്പകല്‍ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലാണ് സംഭവം. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്‍റെ ഭാര്യ ഊര്‍മിള (23) ആണ് ആക്രമണത്തിനിരയായത്. മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവമുണ്ടായത്. യുവതിയും നാലും രണ്ടും വയസുള്ള മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്‌കാർട്ടിൽ നിന്നും ഡെലിവറിയുമായി എത്തിയയാള്‍ എന്ന വ്യാജേനയാണ് മോഷ്ടാവെത്തിയതെന്ന് പൊലീസ് പറയുന്നു. ഫ്ലിപ്‌കാർട്ടിൽ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ്‌ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ തോളില്‍ ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടഞ്ഞുവെങ്കിലും പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

ALSO READ:'മറഡോണയുടെ വാച്ച് കള്ളനെ പിടിച്ചു': പിന്നാലെ വിവാദക്കുരുക്കില്‍ അസം പൊലീസ്

രണ്ടുപേർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. കള്ളന്‍റെ പിന്നാലെ ഓടിയപ്പോള്‍ റോഡില്‍ മറ്റൊരാള്‍ ബൈക്കില്‍ കാത്തുനില്‍പ്പുണ്ടായിരുന്നതും യുവതി കണ്ടു. ഈ ബൈക്കിന്‍റെ പിന്നില്‍ കയറിയാണ് മാല പൊട്ടിച്ചയാള്‍ കടന്നുകളഞ്ഞത്. മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് വീട്ടില്‍ കയറിയയാള്‍ എത്തിയത്. അതിനാള്‍ പ്രതിയുടെ മുഖം വ്യക്തമായില്ല.

അതേസമയം കഴുത്തില്‍ നിന്നു നഷ്ടമായ ആഭരണം മുക്കുപണ്ടമാണെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് സമാനരീതിയില്‍ മുന്‍പും സംഭവമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.