ETV Bharat / state

മന്ത്രി ക്വിസ് മാസ്റ്ററായപ്പോൾ കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ; വായനപക്ഷാചരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കം

വായനപക്ഷാചരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു

reading day celebrations in kottayam  Minister for Cooperation and Registration VN Vasavan  reading day quiz kottayam  VN Vasavan quiz master  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ക്വിസ് മാസ്റ്റർ  വായനപക്ഷാചരണം കോട്ടയം  വായനാദിനം
മന്ത്രി ക്വിസ് മാസ്റ്ററായപ്പോൾ കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ; വായനപക്ഷാചരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കം
author img

By

Published : Jun 19, 2022, 8:07 PM IST

കോട്ടയം: വിദ്യാര്‍ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സുല്ലിട്ട് കുട്ടിക്കൂട്ടം. എറ്റുമാനൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്‌ഘാടന വേദിയിലാണ് വ്യത്യസ്‌തമായ ക്വിസ് മത്സരം നടന്നത്. ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു.

മന്ത്രി ക്വിസ് മാസ്റ്ററായപ്പോൾ കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ; വായനപക്ഷാചരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കം

കഴിഞ്ഞ മാസം ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായില്ല. എന്നാല്‍ ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജക മണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ഥിനികള്‍ക്കായി. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ, സ്‌നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി. കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാര്‍ ആരെന്നും, ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉരുളയ്‌ക്ക് ഉപ്പേരി പോലെ കുട്ടികളുടെ മറുപടി വന്നു.

ഒരു മണിക്കുറോളം കുട്ടികളുമായി സംവദിച്ച് ഏഴ് കവിതാശകലങ്ങള്‍ ചൊല്ലിയും, ഉത്തരം മുട്ടിച്ച ഒരു കടങ്കഥ ചോദ്യവുമടക്കം 15 ചോദ്യങ്ങള്‍ ചോദിച്ചാണ് മന്ത്രി മടങ്ങിയത്. വിജയികള്‍ക്ക് ഫലകവും പുസ്‌തകവും സമ്മാനമായി നല്‍കി. ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന വായനമരം തത്സമയ ക്വിസ് മത്സര പരിപാടിയുടെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷയായ ചടങ്ങിൽ ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ വായനദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് - പൊതുവിദ്യാഭ്യാസ വകുപ്പുകള്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, യുവജന ക്ഷേമ ബോര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാദിനത്തിൽ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സ്‌കൂളുകളില്‍ നാളെ വായനദിന പ്രതിജ്ഞ: വായനപക്ഷാചരണത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നാളെ(ജൂണ്‍ 20) രാവിലെ 10ന് വിദ്യാര്‍ഥികള്‍ വായനദിന പ്രതിജ്ഞയെടുക്കും. പ്രത്യേക അസംബ്ലി ചേര്‍ന്ന് വായനദിനത്തിന്‍റെ പ്രധാന്യം വിവരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. പക്ഷാചരണത്തോടനുബന്ധിച്ച് വായന ക്ലബ് രൂപീകരണം, സാഹിത്യകാരന്മാരുമായി സംവാദം, വായന ചര്‍ച്ച, വായനമൂല, പുസ്‌തകപേരു കളി, ചങ്ങല വായന, കാവ്യകേളി, കഥ, കവിത തര്‍ജ്ജമ ചെയ്യല്‍, ആസ്വാദനകുറിപ്പ് തയാറാക്കല്‍ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഉപഡയറക്‌ടര്‍ സുബിന്‍ പോള്‍ പറഞ്ഞു.

Also Read: വായനയുടെ വിശാല ലോകം തുറന്നിട്ട് അക്ഷരനഗരയിലെ കുട്ടികളുടെ ലൈബ്രറി 53-ാം വർഷത്തിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.