കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ് മെഷീന്‍ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മെഷീനിന്‍റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ക്ഷീരവികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യാരംഗത്തെ പുരോഗതിക്കനുസരിച്ച് കാലോചിതമായ മാറ്റങ്ങൾ ക്ഷീരസംഘങ്ങളിലുണ്ടാകുന്നതിന്‍റെ തെളിവാണ് മിൽക്ക് എ.ടി.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്തിന്‍റെ രണ്ട് ലക്ഷം രൂപയും ക്ഷീര സംഘത്തിന്‍റെ 2,35000 രൂപയുമടക്കം 4,35000 രൂപ ചെലവഴിച്ചാണ് മില്‍ക്ക് എടിഎം സ്ഥാപിച്ചത്. ഉമ്മന്‍ ചാണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ എബ്രഹാം, മിൽക്ക് റീ ചാർജിംഗ് കാർഡ് വിതരണം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് ആദ്യ വിൽപ്പന സ്വീകരിച്ചു.
also read: പാല്‍ സംഭരണം കുറച്ച മില്‍മയുടെ തീരുമാനത്തിനെതിരെ പാൽ ഒഴുക്കി കളഞ്ഞ് പ്രതിഷേധം