ETV Bharat / state

തിരുനക്കരയിലെ ബസ്‌ സ്‌റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കല്‍, പ്രതിഷേധത്തെ തുടർന്ന് നടപടി നിര്‍ത്തി വച്ചു - തോമസ് ചാഴിക്കാടൻ എംപി

1968 ൽ പണി കഴിപ്പിച്ച കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നാണ് നഗരസഭയുടെ വാദം. കെട്ടിടം പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവും നഗരസഭയുടെ പക്കല്‍ ഉണ്ട്. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വ്യാപാരികള്‍

തിരുനക്കരയിലെ ബസ്‌ സറ്റാൻഡ് സമുച്ചയം ഒഴിപ്പിക്കല്‍  Evacuation of the bus stand complex in Tirunakkara  protests by Merchants in Tirunakkara kottayam  Tirunakkara kottayam  ഹൈക്കോടതി  High court  സുപ്രീം കോടതി  എം കെ തോമസ്‌കുട്ടി  M K Thomaskutty  തോമസ് ചാഴിക്കാടൻ എംപി  Thomas Chazhikkadan MP
തിരുനക്കരയിലെ ബസ്‌ സ്‌റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കല്‍, പ്രതിഷേധത്തെ തുടർന്ന് നടപടി നിര്‍ത്തി വച്ചു
author img

By

Published : Aug 24, 2022, 3:33 PM IST

കോട്ടയം: വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് തിരുനക്കരയിലെ ബസ്‌ സ്‌റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കാനുള്ള നീക്കം താത്‌കാലികമായി നിര്‍ത്തി വച്ച് നഗരസഭ. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ അമ്പതിലധികം വരുന്ന വ്യാപാരികളെ ഒഴിപ്പിക്കാനെത്തിയ നഗരസഭ അധികൃതർ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോകുകയായിരുന്നു. ബസ് സ്റ്റാൻഡിനുള്ളിലെ കടമുറികൾ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും ചേർന്ന് കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് അധികൃതർ മടങ്ങിയത്.

തിരുനക്കരയില്‍ പ്രതിഷേധം

ഇന്ന്(24.08.2022) രാവിലെ കടകൾ ഒഴിപ്പിക്കാനെത്തിയ നഗരസഭ അധികൃതരെ തടയുന്നതിനായി സ്റ്റാൻഡിനുള്ളിലെ എല്ലാ കവാടങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു. തോമസ് ചാഴിക്കാടൻ എംപി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല പ്രസിഡന്‍റ് എം കെ തോമസ്‌കുട്ടി അടക്കമുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

1968 ൽ പണി കഴിപ്പിച്ച കെട്ടിടം ബലക്ഷയത്തിലാണ് എന്നാണ് നഗരസഭ പറയുന്നത്. കെട്ടിടം പൊളിച്ചു പണിയാൻ ഹൈക്കോടതിയുടെ ഉത്തരവ് നഗരസഭയ്‌ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരികൾ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

29 ന് കേസ് പരിഗണിക്കും. അതു വരെ ഒഴിപ്പിക്കൽ നിർത്തി വയ്‌ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. രണ്ടാഴ്‌ച മുമ്പും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിക്കൽ നിർത്തി വച്ചിരുന്നു. മുനിസിപ്പൽ സെക്രട്ടറി അനില അന്ന വർഗീസിന്‍റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കലിനെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.