ETV Bharat / state

പ്രിന്‍സിപ്പല്‍ നിയമന അട്ടിമറി; അധികാര ദുരുപയോഗം നടത്തിയ ആർ ബിന്ദു സ്ഥാനം ഒഴിയണമെന്ന് വിഡി സതീശൻ

author img

By

Published : Jul 28, 2023, 3:50 PM IST

സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിയമിക്കേണ്ട പ്രിന്‍സിപ്പല്‍മാരുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിഡി സതീശൻ രാജി ആവശ്യപ്പെട്ടത്.

ആർ ബിന്ദു  R Bindhu  വിഡി സതീശൻ  VD Satheesan  സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ്  പ്രിന്‍സിപ്പല്‍ നിയമനം  ആർ ബിന്ദു പ്രിന്‍സിപ്പല്‍ നിയമനം  പ്രിന്‍സിപ്പല്‍ നിയമന അട്ടിമറി
ആർ ബിന്ദു വിഡി സതീശൻ

തിരുവനന്തപുരം : പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമനത്തില്‍ ഇടപെട്ടത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തരമായി സ്ഥാനം ഒഴിയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്‌സി അംഗീകരിക്കുകയും ചെയ്‌തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ല.

നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. അധികാര ദുരുപയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണമെന്നും വിഡി സതീശൻ പറഞ്ഞു.

ആർ ബിന്ദു  R Bindhu  വിഡി സതീശൻ  VD Satheesan  സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ്  പ്രിന്‍സിപ്പല്‍ നിയമനം  ആർ ബിന്ദു പ്രിന്‍സിപ്പല്‍ നിയമനം  പ്രിന്‍സിപ്പല്‍ നിയമന അട്ടിമറി  Principal appointment issue
പ്രിന്‍സിപ്പല്‍ നിയമന അട്ടിമറി; അധികാര ദുരുപയോഗം നടത്തിയ ആർ ബിന്ദു സ്ഥാനം ഒഴിയണമെന്ന് വിഡി സതീശൻ

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മെയ് 17-ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശ നിയമ പ്രകാരം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ ഇന്‍ ചാര്‍ജുമാരെ നിലനിര്‍ത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ മന്ത്രി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്.

അധ്യാപികയായിരുന്ന കാലത്ത് മന്ത്രിയും ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പലായി ഇരുന്നയാളാണ്. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. സ്വന്തക്കാരെ വിസിമാരായി നിയമിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ഇന്‍ ചാര്‍ജുകാരെ വച്ചിരിക്കുകയാണ്. ഒമ്പത് സര്‍വകലാശാലകളില്‍ വിസിമാര്‍ ഇല്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടില്ല.

വിസി നിയമനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ തുടങ്ങിയാല്‍ പോലും പൂര്‍ത്തിയാക്കാന്‍ ആറു മാസമെടുക്കും. മാര്‍ക്ക്, പ്രബന്ധ വിവാദങ്ങള്‍ വന്നതോടെ കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യതയാണ് സര്‍ക്കാര്‍ തകര്‍ത്തത്. അതിന്‍റെ പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

വിവാദമായി വിവരാവകാശ രേഖ : സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി യുജിസി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്‌ഷൻ കമ്മിറ്റി 43 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇത് ഡിപ്പാർട്ട്‌മെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ ശുപാർശയും ചെയ്‌തിരുന്നു.

ഈ പട്ടികയിൽ തിരുത്തൽ വരുത്താൻ മന്ത്രി ഇടപെട്ടതെന്നാണ് വിവരാവകാശ രേഖകൾ വ്യക്‌തമാക്കുന്നത്. ഡിപ്പാർട്ട്‌മെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി നിർദേശിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിൽ വ്യക്തമാകുന്നത്.

ഡിപ്പാർട്ട്‌മെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12-ന് മന്ത്രി ബിന്ദു ഫയലിൽ കുറിപ്പെഴുതിയതായാണ് രേഖകൾ വ്യക്‌തമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.