ETV Bharat / state

കുമരകത്ത് പൊലീസുകാരന്‍റെ വീട് അടിച്ചുതകര്‍ത്തു ; പിന്നില്‍ 'മിന്നൽ മുരളി'

ആക്രമണം വെച്ചൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ

കുമരകത്ത് പൊലീസുകാരന്‍റെ വീടിന് നേരെ ആക്രമണം  കോട്ടയത്ത് പൊലീസുകാരന്‍റെ വീട് സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകർത്തു  policeman s house Attacked in kumarakom  kottayam news  പൊലീസുകാരന്‍റെ വീടിന് നേരെ 'മിന്നൽ മുരളി'യുടെ ആക്രമണം
കുമരകത്ത് പൊലീസുകാരന്‍റെ വീടിന് നേരെ 'മിന്നൽ മുരളി'യുടെ ആക്രമണം
author img

By

Published : Jan 1, 2022, 5:27 PM IST

കോട്ടയം : പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കുമരകത്ത് ആള്‍ത്താമസമില്ലാതിരുന്ന വീടിന്‍റെ ജനൽചില്ലാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. വെച്ചൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടാണിത്. ഷാജിയും കുടുംബവും വെച്ചൂരിലാണ് താമസിക്കുന്നത്. വീടിന്‍റെ ജനല്‍ ചില്ല് തകര്‍ത്ത സംഘം ഭിത്തിയിൽ 'മിന്നൽ മുരളി' എന്ന് എഴുതി വച്ചിട്ടുമുണ്ട്.

കുമരകം എം.ആർ.എഫ് ട്രെയിനിങ് സെന്‍ററിലേയ്ക്കുള്ള വഴിയിലാണ് വീട്. വാതില്‍ക്കൽ മല വിസർജനം നടത്തിയ സംഘം ടോയ്‌ലറ്റ് അടിച്ചുതകർക്കുകയും വീടിന്‍റെ വാതിൽ സമീപത്തെ തോട്ടിൽ എറിയുകളും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ആക്രമണ വിവരം ഷാജി അറിഞ്ഞത്.

also read: 'പൊലീസിനെതിരെ പരാതിയില്ല, അവരെന്‍റെ സുഹൃത്തുക്കള്‍'; മദ്യം ഒഴിച്ചുകളഞ്ഞ സംഭവത്തില്‍ സ്വീഡിഷ് പൗരന്‍

രണ്ട് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.