കോട്ടയം: കുറുവ സംഘത്തെക്കുറിച്ച് ആളുകളിൽ ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഡി ശിൽപ. കുറുവ സംഘത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ അത് അവസാനിപ്പിക്കണം. ആളുകളിൽ ഭീതി പരത്തുന്നത് ആശ്വാസ്യമല്ല.
കോട്ടയത്ത് ചിലയിടങ്ങളിൽ മോഷണ ശ്രമങ്ങൾ നടന്നുവെന്നത് ശരിയാണ്. എന്നാലിത് നടത്തിയത് കുറുവ സംഘമാണെന്ന് പൊലീസിന് ഉറപ്പ് ലഭിച്ചിട്ടില്ല. നിലവിൽ കുറുവ സംഘം ജയിലാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.
ഒരുപാടാളുകൾ ഈ സാഹചര്യം ദുരുപയോഗം ചെയ്‌ത് ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നുണ്ട്. അഞ്ചു വർഷത്തിനു മുൻപ് അയർക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ മോഷണ ശ്രമങ്ങൾക്ക് പിന്നിൽ ഇവരാകാം എന്നത് ഊഹം മാത്രമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
Also read: കുറുവാ സംഘത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം; അടിസ്ഥാന രഹിതമെന്ന് പൊലീസ്