ETV Bharat / state

പോക്‌സോ കേസ്: അധ്യാപകർക്ക് സമഗ്ര പരിശീലനം നൽകുമെന്ന് ബാലാവകാശ കമ്മിഷൻ - കുട്ടികൾക്ക് കൗൺസലിങ്

കോട്ടയം ജില്ലയിലാണ് ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്‌തത്.

pocso case  training for teachers  child rights commission  child rights commission pocso case  പോക്‌സോ കേസ്  ബാലാവകാശ കമ്മിഷൻ  ബാലാവകാശ കമ്മിഷൻ അധ്യാപകർക്ക് സമഗ്ര പരിശീലനം  സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി വിജയകുമാർ  സംസ്ഥാന ബാലാവകാശ കമ്മിഷൻ  കുട്ടികൾക്ക് കൗൺസലിങ്
പോക്‌സോ കേസ്: അധ്യാപകർക്ക് സമഗ്ര പരിശീലനം നൽകുമെന്ന് ബാലാവകാശ കമ്മിഷൻ
author img

By

Published : Nov 5, 2022, 3:54 PM IST

കോട്ടയം: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർ അടക്കമുള്ളവർക്ക് സമഗ്രമായ പരിശീലനം നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. വിജയകുമാർ. കലക്‌ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട കർത്തവ്യ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരയാക്കപ്പെടാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട കുട്ടികളെ തിരിച്ചറിഞ്ഞ്, ഇടപെടലുകൾ നടത്തിയാൽ കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഉദ്യോഗസ്ഥരുടെയും തദ്ദേശ വകുപ്പ് പ്രതിനിധികളുടെയും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കൃത്യമായ യോഗങ്ങൾ ചേരണം. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ പോക്‌സോ കേസുകൾ കുറയ്‌ക്കുന്നതിന് സഹായിക്കും എന്നും സി. വിജയകുമാർ പറഞ്ഞു.

ഡോക്‌ടർമാർ, എസ്.സി/എസ്.ടി പ്രൊമോട്ടർമാർ, അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകും. പോക്‌സോ കേസ് റിപ്പോർട്ട് ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ ഇരയായ കുട്ടികൾക്ക് ഡോക്‌ടർമാർ നിർബന്ധമായും വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കണം. പ്രശ്‌നങ്ങളിൽ പെടുന്ന കുട്ടികളെ സ്‌കൂളുകളിൽ നിന്ന് പുറത്താക്കുന്നതിനു പകരം അവരെ തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷനംഗം പറഞ്ഞു.

പോക്‌സോ കേസുകളിൽ ഇരകളായ കുട്ടികൾക്ക് ഇടക്കാല ആശ്വാസമായി നഷ്‌ടപരിഹാരവും നിയമ സഹായവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്‌കൂളുകളിൽ കുട്ടികൾക്ക് കൗൺസലിങ് നൽകാൻ പ്രത്യേകം കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്‌തത് കോട്ടയം ജില്ലയിലാണെന്ന് യോഗം വിലയിരുത്തി. ഈ വർഷം ഒക്ടോബർ 31 വരെ 171 പോക്‌സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്.

ജില്ലാ കലക്‌ടർ ഡോ. പി.കെ ജയശ്രീ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.എസ് മല്ലിക, ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ലിയുസി) ചെയർമാൻ ഡോ. അരുൺ കുര്യൻ, സിഡബ്ലിയുസി അംഗം സോഫിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ചൈൽഡ്‌ലൈൻ, എൻ.ജി.ഒ പ്രവർത്തകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.