ETV Bharat / state

കാവാലിപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഉച്ചക്ക് ഒന്നരയോടെയാണ് അതിരമ്പുഴ സ്വദേശിയായ ആഷിക് ഷിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.

വിദ്യാര്‍ഥി മുങ്ങിമരിച്ചു
author img

By

Published : Nov 10, 2019, 4:18 PM IST

Updated : Nov 10, 2019, 5:12 PM IST

കോട്ടയം: കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ പ്ലസ്‌വൺ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അതിരമ്പുഴ സ്വദേശി ആഷിക് ഷിയാസാണ് മുങ്ങിമരിച്ചത്. ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. പുഴയില്‍ ഫ്ലിപ്പിങ് പരിശീലനത്തിനിടെയായിരുന്നു അപകടം. ആറ്റിൽ ഇറങ്ങുന്നതിനും ആറിന്‍റെ മധ്യ ഭാഗത്തേക്ക് നീന്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ചാണ് കുട്ടികൾ നീന്താനിറങ്ങിയത്.

കാവാലിപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആഷിക്കിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിലും അഗ്നിരക്ഷാ സേനാ അധികൃതരെയും വിവരം അറിയിച്ചത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, ഒരു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ഉച്ചക്ക് ഒന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Intro:Body:കിടങ്ങൂര്‍ കാവാലിപ്പുഴ ബീച്ചില്‍ വെള്ളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അതിരമ്പുഴ സ്വദേശി ആഷിക് ഷിയാസാണ് മുങ്ങിമരിച്ചത്. ആര്‍പ്പൂക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

പുഴയില്‍ ഫ്‌ളിപ്പിംഗ് പ്രാക്ടീസിനിടെയായിരുന്നു അപകടം. ഇവിടെ ആറ്റിൽ ഇറങ്ങുന്നതിനും ആറിന്റെ മധ്യത്തിലേയ്ക്കു നീന്തുന്നതിനും വിലക്ക് നിലവിലുണ്ട്. എന്നാൽ, ഈ വിലക്ക് ലംഘിച്ച് കുട്ടികൾ നീന്തിനിറങ്ങുകയായിരുന്നു.ആറ്റിൽ നീന്തി മധ്യഭാഗത്ത് എത്തിയതോടെ കുട്ടികളുടെ കൈകാലുകൾ കുഴഞ്ഞു. തുടർന്ന് ആഷിക് വെള്ളത്തിലേയ്ക്കു താഴ്ന്ന് പോകുകയായിരുന്നു.

ആഷിക്കിന്റെ ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളുടെ ബഹളം വേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിലും അഗ്നിരക്ഷാ സേനാ അധികൃതരെയും അറിയിച്ചു.പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, ഒരു മണിക്കൂറിനു ശേഷം ഒന്നരയോടെ കുട്ടിയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.

മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും.Conclusion:
Last Updated : Nov 10, 2019, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.