ETV Bharat / state

പരിഹാരമാകാതെ കേരള കോൺഗ്രസ് തർക്കം - കന്‍റോൺമെന്‍റ്

കോൺഗ്രസുമായി തിരുവനന്തപുരത്ത് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പിജെ ജോസഫ് വിഭാഗം. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോൺഗ്രസ്. കേരള കോൺഗ്രസ് യുഡിഎഫിൽ തന്നെ തുടരുമെന്ന് മോൻസ് ജോസഫ്.

ഫയൽ ചിത്രം
author img

By

Published : Mar 13, 2019, 5:46 PM IST

കോട്ടയം സീറ്റിനെ ചൊല്ലി കെ എം മാണിയും പി ജെ ജോസഫും തമ്മിൽ ഉടലെടുത്ത തർക്കം പരിഹാരമാകാതെ തുടരുന്നു. തിരുവനന്തപുരത്തെത്തിയ പി ജെ ജോസഫ് ആദ്യം ജഗതിയിലുള്ള ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി ചർച്ച നടത്തി. തുടർന്ന് കന്‍റോൺമെന്‍റ് ഹൗസിലേക്ക്. രമേശ് ചെന്നിത്തലയെ കണ്ട് നിബന്ധനകൾ അറിയിച്ചു. കോൺഗ്രസുമായി കോട്ടയം സീറ്റ് വച്ചുമാറുന്ന പക്ഷം സമവായം ആകാമെന്ന് പി ജെ ജോസഫ് ചെന്നിത്തലയെ അറിയിച്ചു. എന്നാൽ മാണി വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ ഇടപെടാനുള്ള വൈഷമ്യം ചെന്നിത്തല ജോസഫിനെ അറിയിച്ചതായാണ് വിവരം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും കന്‍റോൺമെന്‍റ് ഹൗസിലെത്തി ജോസഫുമായി ചർച്ച തുടർന്നു. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ കാര്യമായ പരിഹാരമുണ്ടായില്ല. വിഷയം തൃപ്തികരമായി പരിഹരിക്കാൻ കോൺഗ്രസ് ഇടപെടണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായി മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിൽ തങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്നും പിജെ ജോസഫ് വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം യുഡിഎഫ് ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം. സ്ഥാനാർഥി തോമസ് ചാഴികാടനെ പിൻവലിക്കാനാകില്ലെന്നും മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കുമെന്നുമാണ് മാണി വിഭാഗത്തിന്‍റെ നിലപാട്. കോൺഗ്രസ്-മാണി ചർച്ചയിൽ തർക്കപരിഹാരത്തിന് ഫോര്‍മുലകള്‍ ഉണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പരിഹാരമാകാതെ കേരള കോൺഗ്രസ് തർക്കം

Intro:കോൺഗ്രസ് ഇടപെട്ടിട്ടും പരിഹാരമാകാതെ കേരള കോൺഗ്രസ് തർക്കം. തിരുവനന്തപുരത്ത് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പിജെ ജോസഫ് വിഭാഗം. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോൺഗ്രസ്. കേരള കോൺഗ്രസ് യുഡിഎഫിൽ തന്നെ തുടരുമെന്ന് മോൻസ് ജോസഫ്.

വി.ഒ

Body:വി്‌ഒ

കോട്ടയം സീറ്റിനെചൊല്ലി കെഎം മാണിയും പിജെ ജോസഫും തമ്മിൽ ഉടലെടുത്ത തർക്കം പരിഹാരമാകാതെ തുടരുന്നു തിരുവനന്തപുരത്തെത്തിയ പിജെ ജോസഫ് ആദ്യം ജഗതിയിലുള്ള ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചർച്ച നടത്തി. തുടർന്ന് കൻറോൺമെൻറ് ഹൗസിലേക്ക് . രമേശ് ചെന്നിത്തലയെ കണ്ട് നിബന്ധനകൾ അറിയിച്ചു. കോൺഗ്രസുമായി കോട്ടയം സിറ്റി വച്ചു മാറുന്ന പക്ഷം സമവായം ആകാമെന്ന് പിജെ ജോസഫ് ചെന്നിത്തലയെ അറിയിച്ചു. എന്നാൽ മാണി വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ ഇടപെടാനുള്ള വൈഷമ്യം ചെന്നിത്തല ജോസഫിനെ അറിയിച്ചതായാണ് വിവരം. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും കണ്ടോൺമെൻറ് ഹൗസിലെത്തി ജോസഫുമായി ചർച്ച തുടർന്നു .ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ കാര്യമായ പരിഹാരമുണ്ടായില്ല.

ബൈറ്റ് പി ജെ ജോസഫ്

വിഷയം തൃപ്തികരമായി പരിഹരിക്കാൻ കോൺഗ്രസ് ഇടപെടണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായി മോൻസ് ജോസഫ് പറഞ്ഞു.
യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും

ബൈറ്റ് മോൻസ് ജോസഫ്

തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫിൽ തങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്നും പിജെ ജോസഫ് വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം യുഡിഎഫ് ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ബൈറ്റ് ചെന്നിത്തല

അതേസമയം കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറച്ച നിലപാടിലാണ് മാണി വിഭാഗം. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പിൻവലിക്കാനാകില്ലെന്നും മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാനും ആണ് മാണി വിഭാഗത്തിനറെ തീരുമാനം. കോൺഗ്രസ് കെഎം മാണിയും ആയി നടത്തുന്ന ചർച്ചയിൽ തർക്കത്തിന് ഉപായം ഉണ്ടാകുമോ എന്നാണ് എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇടിവി ഭാരത് തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.