കോട്ടയം : വൈദികരെന്ന് പരിചയപ്പെടുത്തി കെണിയിൽ വീഴ്ത്താൻ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കി പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിനായി വൈദികർക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വൈദികരെന്ന വ്യാജേന അശ്ലീല സംഭാഷണത്തിനായി ചിലര്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിഷപ്പ് ജാഗ്രതാനിര്‍ദേശവുമായി രംഗത്തെത്തിയത്.
ALSO READ: ചര്‍ച്ചകള്‍ നടന്നിട്ടില്ല, എന്റെ പേര് അനാവശ്യമായി വലിച്ചെഴിച്ചു: ഉമ്മന്‍ചാണ്ടി
ഇടവകയുമായി ബന്ധമുള്ള പ്രാദേശിക ജനപ്രതിനിധികൾ അടക്കമുള്ള സ്ത്രീകളെയാണ് തട്ടിപ്പുകാർ വിളിക്കുന്നത്. പഴയ വികാരി ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഇടവകയിലെ സുപരിചിതനായ വൈദികന്റെ പേരുപറഞ്ഞ് വിശ്വാസ്യത നേടുകയും ചെയ്യും.
പഠനത്തിനായി വിദേശത്താണ് താമസിക്കുന്നതെന്ന് പറയുന്ന വ്യാജ വൈദികന്, പഠനാവശ്യങ്ങള്‍ക്കെന്ന പേരില്‍ പെണ്‍കുട്ടികളുടെ നമ്പറുകള്‍ സംഘടിപ്പിക്കും.
നമ്പര്‍ തന്നയാളുടെ ബന്ധം പറഞ്ഞ് കൂടുതല്‍ പെൺകുട്ടികളെ വിളിക്കും. ആദ്യം മാന്യതയോടെ സംസാരിക്കുകയും പിന്നീട് ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലേക്ക് തിരിയുകയും ചെയ്യും.
നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.