ETV Bharat / state

പി സി തോമസ് ചട്ടലംഘനം നടത്തിയതായി പരാതി

വോട്ടഭ്യര്‍ഥിച്ചുക്കൊണ്ടുള്ള പോസ്റ്റര്‍ ആരാണ് അച്ചടിച്ചതെന്നോ എത്ര കോപ്പികള്‍ ഇറക്കിയെന്നൊ രേഖപ്പെടുത്തിയിട്ടില്ല

പി സി തോമസിന്‍റെ പോസ്റ്റർ
author img

By

Published : Apr 5, 2019, 1:05 PM IST

Updated : Apr 5, 2019, 2:37 PM IST

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി പി സി തോമസ് ചട്ടലംഘനം നടത്തിയെന്ന് ആരോപണം. വോട്ടഭ്യര്‍ഥിച്ചുക്കൊണ്ടുള്ള പോസ്റ്റര്‍ ആരാണ് അച്ചടിച്ചതെന്നോ എത്ര കോപ്പികള്‍ ഇറക്കിയൊന്നൊ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടം 127എ അനുസരിച്ച് പ്രചാരണ സാമഗ്രികളിൽ ഈ വിവരം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ഇങ്ങനെ ചെയ്യാത്തത് ചട്ടലംഘനമാണെന്ന് കാണിച്ച് കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോബിൻ ജേക്കബ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. ചട്ടലംഘനം നടന്നത് തെളിഞ്ഞാല്‍ സ്ഥാനാര്‍ഥിക്ക് ആറ് മാസം വരെ തടവും പിഴയും ലഭിക്കും. 2004ല്‍ പോപ്പിന്‍റെയും മദര്‍തെരേസയുടെയും ഉൾപ്പെട്ട പോസ്റ്ററുകൾ പ്രചരിപ്പിച്ചതിന് പിസി തോമസിനെ ആറുവർഷത്തെ അയോഗ്യതക്ക് വിധേയനാക്കപ്പെട്ടിരിന്നു.

Intro:കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി പി സി തോമസ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിലും പ്രചരണ ബോർഡുകളിലും ഇവ പ്രസിദ്ധീകരിക്കുന്നത് ആരെന്നോ എത്ര കോപ്പികൾ അച്ചടിച്ചു. എന്നോ രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് പരാതി.

Body:കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി പിസി തോമസിനു വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ആണിത്. പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരെന്നോ എത്ര കോപ്പികൾ അച്ചടിച്ചു എന്നോ ഇവയിൽ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടം 127 എ അനുസരിച്ച് പ്രചരണ സാമഗ്രികളിൽ പ്രിൻറർ ആൻഡ് പബ്ലിഷർ ആരെന്നും എത്ര കോപ്പികൾ അച്ചടിച്ചു എന്നും രേഖപ്പെടുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോബിൻ ജേക്കബ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകിയത്.

byt

കൂടാതെ ജില്ലാ വരണാധികാരിക്കും, ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് ആറു മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2004 പോപ്പിൻെറയും മദർ തെരേസയുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്ററുകൾ പ്രചരിപ്പിച്ച പിസി തോമസ് ആറുവർഷത്തെ യോഗ്യതയ്ക്ക് വിധേയനായിരുന്നു.

Conclusion:സുബിൻ തോമസ് ഇ ടി വി ഭാരത് കോട്ടയം
Last Updated : Apr 5, 2019, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.