ETV Bharat / state

മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഇഡിക്ക് കൈമാറും: പി സി ജോര്‍ജ്

author img

By

Published : Aug 26, 2022, 3:40 PM IST

മുഖ്യമന്ത്രിയുടെ അഴിമതികളുടെ കണക്ക് മനസിലാവണമെങ്കില്‍ അദ്ദേഹത്തിന്‍റെ മകളുടെ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് പി സി ജോര്‍ജ്.

പിണറായി വിജയൻ നടത്തിയ അഴിമതികൾ ഇഡിക്ക് കൈമാറും  PC George  ED  അഴിമതിയുടെ തെളിവുകള്‍ ഇഡിക്ക് കൈമാറും  പിസി ജോര്‍ജ്  മുന്‍ എംഎല്‍എ പിസി ജോര്‍ജ്  കോട്ടയം  മുഖ്യമന്ത്രി പിണറായി വിജയന്‍  ബാങ്ക് അക്കൗണ്ടുകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  kottayam news  kottayam news updates  news updates in kottayam  latest news in kottayam  kerala news updates  പി സി ജോര്‍ജ്  മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍
മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഇഡിക്ക് കൈമാറും: പി സി ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഴിമതി സംബന്ധിച്ചുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റിന് കൈമാറുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ മുഖ്യമന്ത്രി അധികാരത്തില്‍ വന്നതിന് ശേഷം ഐ.ടി വകുപ്പിലും അനുബന്ധ ധനകാര്യ മേഖലകളിലും കോടിക്കണക്കിന് അഴിമതി നടത്തിയിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് പിസി ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു

ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, വിവാദ അമേരിക്കന്‍ വ്യവസായിയായ ഫാരിസ് അബൂബക്കർ, എക്‌സ ലോജിക്ക് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്‌ടര്‍ വീണ വിജയന്‍ എന്നിവരുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകളും ഇഡിക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ റിയൽ എസ്റ്റേറ്റ് കമ്പനിയായ ടോറസുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്‌ടിലെ കോടികളുടെ അഴിമതിയാണ് മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ അഴിമതി. കിഫ്‌ബിക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ നടത്തിയിട്ടുള്ള മസാല ബോണ്ടാണ് രണ്ടാമത്തെ വലിയ അഴിമതിയെന്നും പി സി ജോര്‍ജ് പറഞ്ഞു.

കോടി കണക്കിന് അഴിമതി നടത്തിയ ടോറസ് കമ്പനി ഉള്‍പ്പെടെയുള്ള മുഴുവന്‍ കമ്പനിക്ക് നേരെയും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

also read: മസാല ബോണ്ട് കേസ്, ഇ.ഡിയുടെ സമൻസിന്മേൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.